കേന്ദ്ര സര്‍ക്കാരിന്റെ ഉമംഗ് എന്ന ആപ്പിലൂടെ ഇപിഎഫ് സേവനങ്ങള്‍ ലഭ്യമാകും
അടുത്തമാസം ആദ്യം മുതല്‍ എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) വിവിധ സേവനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉമംഗ് (യൂണിഫൈഡ് മൊബൈല്‍ ആപ് ഫോര്‍ ന്യൂ ഏജ് ഗവേണന്‍സ് ഡാമിഴ) എന്ന ആപ്പിലൂടെ ലഭ്യമാകും. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ മൊബൈലില്‍ ലഭ്യമാക്കാനായി കേന്ദ്രം സൃഷ്ടിച്ചതാണ് ഉമംഗ്. ഏകീകൃത സേവന സൗകര്യമാണ് ഉമംഗിലൂടെ ലഭിക്കുന്നത്. ആധാര്‍ നമ്പരുമായി ബന്ധിപ്പിച്ചാണ് ഉമംഗിന്റെ പ്രവര്‍ത്തനം.
ഏകദേശം 600 സേവനങ്ങളെ ഉമംഗുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണു കേന്ദ്ര സര്‍ക്കാര്‍. പാചക വാതക സിലിണ്ടര്‍ ബുക്ക് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉമങ്ങിലൂടെ സാധിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ പണം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ ലഭിക്കുമെന്ന് പിഎഫ് കമ്മിഷണര്‍ വി.പി. ജോയി പറഞ്ഞു. തൊഴില്‍ സ്ഥാപനം പിഎഫ് അക്കൗണ്ടില്‍ പണമടച്ചു മൂന്നു ദിവസത്തിനു ശേഷം ഉമംഗ് ആപ്പിലെ ഇപിഎഫ്ഒ ലിങ്കിലെ പാസ്ബുക്കില്‍നിന്നു മനസ്സിലാക്കാം. റീജനല്‍ ഓഫിസുകളെ ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുന്ന പ്രക്രിയ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും.
120 ഓഫിസുകളില്‍ 117 എണ്ണം ഇക്കാലയളവില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാകും. ആധാര്‍ നമ്പറിലെ വിവരങ്ങള്‍ ശരിയെന്നു കണ്ടെത്തിയവര്‍ക്കു മാത്രമാകും ആപ്പിലെ സേവനം. അംഗങ്ങളില്‍ ഏകദേശം 40 ലക്ഷം പേരുടെ ആധാര്‍ നമ്പര്‍ ശരിയെന്ന് ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. അവശേഷിക്കുന്നവരുടെ നടപടികള്‍ തുടരുകയാണ്. പേര്, ജനനത്തീയതി, സ്ത്രീയോ, പുരുഷനോ എന്നുള്ള വിവരങ്ങളാണ് പരിശോധിക്കുന്നത്. ആധാറിലെയും പിഎഫ് അക്കൗണ്ടിലെയും പേരു വ്യത്യസ്തമെങ്കില്‍ പേരു മാറ്റാന്‍ അപേക്ഷ നല്‍കിയാല്‍ മതിയാകുമെന്നും ജോയി പറഞ്ഞു.
https://www.facebook.com/Malayalivartha