ഇന്ത്യയില്‍ സൂപ്പര്‍ ട്രെയിന്‍ നിര്‍മ്മിക്കാന്‍ വിദേശകമ്പനികള്‍ രംഗത്ത്
ഇന്ത്യയില്‍ സൂപ്പര്‍ ട്രെയിന്‍ നിര്‍മ്മിക്കാന്‍ വിദേശകമ്പനികള്‍ രംഗത്ത് എത്തി. ട്രെയിനുകളില്‍ വിമാന തുല്യമായ സൗകര്യങ്ങള്‍ ഒരുക്കി മുന്തിയ ക്ലാസുകളിലെ യാത്രക്കാരെ തിരികെ റെയില്‍വേയിലേക്കു ആകര്‍ഷിക്കാനുള്ള നടപടികളുടെ ഭാഗമാണു പുതിയ കോച്ചുകള്‍. ഓട്ടമാറ്റിക് ഡോറുകളുള്ള ആധുനിക ട്രെയിന്‍ െസറ്റുകള്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നവയായിരിക്കും. ബിഹാറിലെ മധേപുരയില്‍ ഹൈ പവര്‍ ലോക്കോ നിര്‍മാണത്തിനുള്ള കരാര്‍ മുന്‍പു അല്‍സ്‌റ്റോം നേടിയിരുന്നു. 800 സൂപ്പര്‍ ഹൈ പവര്‍ ലോക്കോമോട്ടീവുകളാണു നിര്‍മിക്കുക. റെയില്‍ മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിനായി അല്‍സ്‌റ്റോം, സീമെന്‍സ്, സ്റ്റാഡ്‌ലര്‍ കണ്‍സോര്‍ഷ്യങ്ങള്‍ രംഗത്ത്.
വിമാനത്തിന്റെ ഉള്‍വശം പോലെ മനോഹരമായ റെയില്‍വേ കോച്ചുകള്‍ നിര്‍മിക്കാനുള്ള കരാറാണു കണ്‍സോര്‍ഷ്യങ്ങളില്‍ ഒന്നിന് ലഭിക്കുക. ട്രെയിന്‍ സെറ്റ് നിര്‍മാണത്തിനു ഇന്ത്യന്‍ റെയില്‍വേ കരാര്‍ ക്ഷണിച്ചു ഏറെക്കാലമായെങ്കിലും ഇപ്പോളാണ് നടപടികള്‍ അവസാന ഘട്ടത്തിലെത്തിയത്. 20,000 കോടി രൂപയുടെ കോച്ച് ഫാക്ടറിയാണു പശ്ചിമ ബംഗാളില്‍ കമ്പനികള്‍ സ്ഥാപിക്കുക. സീമെന്‍സ് ബൊംബാഡിയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, സിആര്‍ആര്‍സി ചൈനഅല്‍സ്‌റ്റോം ട്രാന്‍സ്‌പോര്‍ട്ട്, സ്റ്റാഡലര്‍ ബുസാങ് എജി (സ്വിറ്റ്‌സര്‍ലന്‍ഡ്) മേധാ സെര്‍വോ െ്രെഡവ്‌സ് എന്നിവയാണു കരാറിനായി മല്‍സരിക്കുന്നത്.ഡിസംബറിലാണു കരാര്‍ നടപടി പൂര്‍ത്തിയാകുക.
കരാര്‍ നേടുന്ന കമ്പനി അടുത്ത 12 വര്‍ഷത്തിനുള്ളില്‍ 5000 ആധുനിക ഇലക്ട്രിക് കോച്ചുകള്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ടി നിര്‍മിക്കും. 13 വര്‍ഷത്തേക്കു കോച്ചുകളുടെ അറ്റകുറ്റപ്പണിച്ചുമതലയും കരാര്‍ നേടുന്ന കണ്‍സോര്‍ഷ്യത്തിനായിരിക്കും. പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിനു 26 ശതമാനം ഓഹരിയുണ്ടാകും. അഹമ്മദാബാദ് മുംബൈ ബുളളറ്റ് ട്രെയിന്‍ പദ്ധതിക്കു പിന്നാലെ ഡല്‍ഹികൊല്‍ക്കത്ത, ഡല്‍ഹിമുംബൈ, മുംബൈചെന്നൈ, മുംബൈനാഗ്പൂര്‍, ഡല്‍ഹിഅമൃത്‌സര്‍ റൂട്ടുകളിലും ഹൈസ്പീഡ് റെയിലിനായി വിദേശ രാജ്യങ്ങളുടെ സഹായത്തോടെ സാധ്യതാ പഠനം നടക്കുന്നുണ്ട്. 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സെമിഹൈ സ്പീഡ് റൂട്ടുകളുടെ പഠനവും സമാന്തരമായി നടക്കുന്നുണ്ട്. ഇതിലൊന്നും കേരളത്തിലെ പട്ടണങ്ങളൊന്നുമില്ലെന്നതാണു മറ്റൊരു പ്രത്യേകത. ബെംഗളൂരു, ചെന്നൈ നഗരങ്ങള്‍ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha