വാട്‌സാപ്പ് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ അവസാനിപ്പിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും
ഉപയോക്താക്കളുടെ സ്വാകാര്യത സംരക്ഷിക്കാന്‍ വാട്‌സ്ആപ് അവതരിപ്പിച്ച പുതിയ എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ ഡീകോഡ് ചെയ്യാന്‍ സര്‍ക്കര്‍ സംവിധാനങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്ന ആവശ്യം ദീര്‍്ഘനാളുകളിലായി ഉയര്‍ന്ന് വന്നിരുന്നു .വാട്‌സാപ്പിലെ എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ ഉപയോഗിച്ച് ഭീകരര്‍ വിവരങ്ങള്‍ കൈമാറി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത് .എന്നാല്‍ എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ അവസാനിപ്പിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നു ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗ് പറഞ്ഞു .
അവരയച്ച സന്ദേശങ്ങള്‍ ഡീകോഡ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും അവര്‍ തമ്മില്‍ ബന്ധപ്പെട്ടു എന്ന് കണ്ടെത്താന്‍ സാധിക്കുന്നുണ്ട് .എന്നാല്‍ എന്‍ക്രിപ്ഷന്‍ മേത്തേട് അവസാനിച്ചാല്‍ അവര്‍ തമ്മില്‍ ബന്ധപെട്ടു എന്ന് കണ്ടെത്താന്‍ സാധിക്കില്ല .ഫേസ്ബുക്ക് ഉപയോഗിച്ചുള്ള ഭീകരപ്രവര്‍ത്തങ്ങള്‍ കണ്ടെത്താന്‍ 7000 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട് .അതിനാല്‍ ഭീകരവാദ സന്ദേശങ്ങള്‍ തങ്ങളുടെ ഏതെങ്കിലും മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത് അത് കണ്ടെത്താനും തടയാനും സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു .
https://www.facebook.com/Malayalivartha