ആമസോണ്‍ എക്കോ ഇന്ത്യയിലേക്ക്
അലക്സ വോയ്സ് അസിസ്റ്റന്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ ഹോം അസിസ്റ്റന്റ് സ്മാര്‍ട് സ്പീക്കറായ എക്കോ ഇന്ത്യയിലേക്ക് എത്തുന്നു. ഈ എക്കോ സ്പീക്കര്‍ വീട്ടിനുള്ളില്‍ നമ്മുടെ സംഭാഷണങ്ങള്‍ ശ്രദ്ധിക്കുകയും തനിക്കുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ചു വിവിധ പ്രവൃത്തികള്‍ ചെയ്യുകയും ചെയ്യും. എക്കോ സ്പീക്കറുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാര്‍ട്ഫോണ്‍ ഉള്‍പ്പെടെയുള്ള മറ്റുപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു നടത്തുന്നതു മുതല്‍ വീട്ടിനുള്ളില്‍ ഒരു അത്യാഹിതമുണ്ടായാല്‍ പൊലീസിനെ വിളിക്കാന്‍ വരെ സാധിക്കുന്ന ഉപകരണമാണ് എക്കോ.
ആദ്യഘട്ടത്തില്‍ ഹിന്ദി, മറാത്തി, തമിഴ് ഭാഷകള്‍ കേള്‍ക്കാനും ഈ മറുപടി പറയാനും സാധിക്കുന്ന എക്കോയില്‍ മറ്റ് ഇന്ത്യന്‍ ഭാഷകള്‍ വൈകാതെ ചേര്‍ക്കും. എക്കോയുടെ ടച്ച് സ്ക്രീന്‍ ഡിസ്പ്ലേയുള്ള മോഡല്‍ യുഎസില്‍ വിപണിയിലിറക്കിയിട്ടുണ്ടെങ്കിലും ശബ്ദസംവിധാനം മാത്രമുള്ള ആദ്യപതിപ്പായിരിക്കും ഇന്ത്യയിലെത്തുക. എക്കോ സ്പീക്കര്‍ വഴി അലക്സ വോയ്സ് സര്‍വീസ് ഇന്ത്യയിലേക്കു വരുമ്പോള്‍ അലക്സ വോയ്സ് അസിസ്റ്റന്റ് പിന്തുണയ്ക്കുന്ന എച്ച്ടിസി യു 11 സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്കും പ്രതീക്ഷയ്ക്കു വകയുണ്ട്.
https://www.facebook.com/Malayalivartha