വല്ലാര്‍പാടം പുരോഗതിയുടെ പാതയില്‍
2011 ഫെബ്രുവരിയില്‍ കമ്മിഷന്‍ ചെയ്ത ടെര്‍മിനല്‍ തുടക്കത്തിലെ തളര്‍ച്ചയ്ക്കു ശേഷം രണ്ടു വര്‍ഷമായി മികച്ച പുരോഗതിയാണു നേടുന്നത്. ആറു വര്‍ഷം കൊണ്ട് 25 ലക്ഷം ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ശ്രദ്ധേയ നാഴികക്കല്ലു പിന്നിട്ടു. കണ്ടെയ്‌നര്‍ കൈകാര്യത്തില്‍ 22.5 ശതമാനം വര്‍ധന. ആറു വര്‍ഷത്തിനിടെ 3500 കപ്പലുകള്‍ ടെര്‍മിനലിലൂടെ കടന്നുപോയി. ഇപ്പോള്‍, പ്രതിമാസം 54 കപ്പലുകളെത്തുന്നു.
ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനാണു ടെര്‍മിനല്‍ ഓപ്പറേറ്റിങ് സിസ്റ്റം (ടിഒഎസ്) പോലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് ഓപ്പറേറ്റര്‍മാരായ ഡിപി വേള്‍ഡ് കൊച്ചി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജിബു കുര്യന്‍ ഇട്ടി പറഞ്ഞു. മാതൃസ്ഥാപനമായ കൊച്ചി പോര്‍ട് ട്രസ്റ്റിന്റെയും കൊച്ചിന്‍ കസ്റ്റം ഹൗസ് ഏജന്റ്‌സ് അസോസിയേഷന്‍, കൊച്ചിന്‍ സ്റ്റീമര്‍ ഏജന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെയും സഹകരണം ടെര്‍മിനലിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha