ഉത്തര്‍പ്രദേശില്‍ തക്കാളി വാങ്ങാന്‍ വായ്പ; സ്‌റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോ
തക്കാളി വില കുത്തനെ ഉയര്‍ന്നതോടെ ഉത്തര്‍പ്രദേശില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായ കോണ്‍ഗ്രസാകട്ടെ പുതിയ രീതികളിലുള്ള പ്രതിഷേധ പരിപാടികളാണ് നടത്തുന്നത്. അതിലൊന്നാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോയാണ്.
തക്കാളി വാങ്ങാന്‍ വായ്പ, ലോക്കര്‍ സൗകര്യം, നിക്ഷേപത്തിന് ആകര്‍ഷകമായ പലിശ എന്നിവ നല്‍കുന്ന ബാങ്കാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോ. നിക്ഷേപിക്കുന്ന തക്കാളി ഇരട്ടിയായി നല്‍കുക,
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പച്ചക്കറി വാങ്ങുന്നതിനായി 80 ശതമാനം വരെ വായ്പ എന്നിവയാണ് പ്രതിഷേധത്തിന്റെ ഭാഗമായുള്ള ബാങ്ക് നടപ്പിലാക്കുന്ന പദ്ധതികള്‍. ബാങ്ക് തുടങ്ങി രണ്ട് ദിവസമായപ്പോള്‍ 11 കിലോഗ്രാം തക്കാളി നിക്ഷേപമായി സ്വീകരിച്ചു. ഒന്നര കിലോ തക്കാളി വായ്പയും നല്‍കി. പത്തു രൂപയാണ് വായ്പക്കുള്ള തിരിച്ചടവ് തുക.
കോണ്‍ഗ്രസിന്റെ മുന്‍വക്താവായിരുന്ന അന്‍സു അശ്വതിയാണ് ബാങ്കെന്ന ആശയത്തിന് പിന്നില്‍. ഈ പ്രതിഷേധ മാര്‍ഗം ജനങ്ങളേറ്റെടുത്തതോടെ പുതിയ ശാഖകള്‍ തുടങ്ങാനുള്ള ആലോചനയിലാണ് ബാങ്ക് നേതൃത്വം.
https://www.facebook.com/Malayalivartha