ഹൈബ്രിഡ് കാര്‍, വാഹന വിപണിയിലെ വിപ്ലവം
ഹൈബ്രിഡ് വാഹനങ്ങള്‍ എന്നു നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഒരു പുതിയ കാര്‍ വാങ്ങാനുദ്ദേശിക്കുന്ന സാധാരണക്കാരനും ഹൈബ്രിഡ് കാറുകള്‍ക്ക് വലിയ പരിഗണന കൊടുക്കാറില്ല. ടെക്‌നോളജിയെക്കുറിച്ചുള്ള അജ്ഞത തന്നെയാണു ഇതിന്റെ പ്രധാന കാരണം. ബജറ്റില്‍ ഒതുങ്ങാത്ത ഉയര്‍ന്ന വിലയും ഹൈബ്രിഡ് കാറുകളെ ഉപഭോക്താക്കളില്‍ നിന്നുമകറ്റുന്നു.
പെട്രോല്‍ എഞ്ചിനുകളെക്കുറിച്ചും ഇലക്ട്രിക് എഞ്ചിനുകളെക്കുറിച്ചും നാം കേട്ടിട്ടുണ്ട് ചുരുക്കിപറഞ്ഞാല്‍ ഇതിന്റെ രണ്ടിന്റെയും ഒരു സമ്മിശ്രരൂപമാണു ഹൈബ്രിഡ് എഞ്ചിനുകള്‍. ഇലക്ട്രിക് മോട്ടോറുകള്‍ തന്നെയാണു ഇതിന്റെ മര്‍മ്മ പ്രധാന ഘടകം. റീച്ചാര്‍ജ്ജ് ചെയ്യപ്പെടുന്ന ബാട്ടറികളും ജനറേറ്ററുമാണ് മറ്റു പ്രധാന ഘടകങ്ങള്‍.
ഹൈബ്രിഡ് എഞ്ചിനുകളെ പ്രധാനമായും രണ്ടു രീതിയില്‍ തരം തിരിക്കാം. മൈല്‍ഡ് ഹൈബ്രിഡ് എന്നും ഫുള്‍ ഹൈബ്രിഡ് എന്നും. മൈല്‍ഡ് ഹൈബ്രിഡില്‍ ഇലക്ട്രിക് മോട്ടോര്‍ ആണു അധിക പവര്‍ നല്‍കാനായി ഉപയോഗിക്കുന്നത്. കൂടുതല്‍ കരുത്ത് ആവശ്യം വരുമ്പോഴൊക്കെ ഇലക്ട്രിക്ക് മോട്ടോര്‍ എഞ്ചിനില്‍ ഒരു സൈഡ് കിക്ക് പോലെ പ്രവര്‍ത്തിക്കുന്നു.
എന്നാല്‍ ഫുള്‍ ഹൈബ്രിഡ് ആകട്ടെ ഇതിന്റെ നേരെ വിപരീതമായാണു പ്രവര്‍ത്തിക്കുന്നത്. എഞ്ചിന്‍ എപ്പോഴാണോ കുറഞ്ഞ പവറില്‍ പ്രവര്‍ത്തിക്കുന്നത്. അപ്പോഴാണു ഇതില്‍ ഇലക്ട്രിക്കല്‍ എനര്‍ജി ഉപയോഗിക്കുന്നത്. അതായത് കുറഞ്ഞ പവറില്‍ ഇലക്ട്രിക്കല്‍ ബാറ്ററിയും കൂടിയ പവറില്‍ ഇന്ധനവും എഞ്ചിനെ ഡ്രൈവ് ചെയ്യുന്ന അതെ മോട്ടോറുകള്‍ തന്നെയാണു എയര്‍ക്കണ്ടീഷണര്‍, വാട്ടര്‍ പമ്പ്, പവര്‍ സ്റ്റിയറിംഗ് എന്നിവയ്ക്കും ആവശ്യമായ പവര്‍ നല്‍കുന്നത്.
പൊതുവേ പരിസ്ഥിതി സൗഹൃദ എന്‍ജിനാണ് ഹൈബ്രിഡ് വാഹനങ്ങളുടെ ഹൃദയം. മറ്റ് എന്‍ജിനുകളെ അപേക്ഷിച്ച് അന്തരീക്ഷമലിനീകരണം കുറവാണു ഇവയ്ക്ക്. നിലവില്‍ പല വികസിത രാജ്യങ്ങളും ഹൈബ്രിഡ് വാഹനങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത്തരം കാറുകള്‍ക്ക് വന്‍ നികുതി ഇളവുകളാണ് പല വിദേശ രാജ്യങ്ങളിളും നല്‍കി വരുന്നത്. നോര്‍വ്വെയില്‍ 29.1% ആണു ഇലക്ട്രിക്/ഹൈബ്രിഡ് കാറുകള്‍ എന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓയില്‍ സമ്പന്ന രാഷ്ട്രമായ നോര്‍വ്വെയില്‍ 110 ഇന്ത്യന്‍ രൂപയാണു ഒരു ലിറ്റര്‍ പെട്രോളിനു ഈടാക്കുന്നത് എന്നത് ഇതിന്റെ കൂടെ കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്.
ഹൈബ്രിഡ് കാറുകള്‍ ഓടിച്ചവര്‍ക്ക് മനസ്സിലാവും അതിലെ യാത്രാസുഖം. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ കാംമ്രി ഹൈബ്രിഡ് മോഡല്‍ 0 -100 കിലോമീറ്റര്‍ കിലോമീറ്റര്‍ വേഗത കൈവരിക്കനെടുക്കുന്ന സമയം 9.2 സെക്കന്റുകള്‍ മാത്രമാണു. ഹൈബ്രിഡ് കാര്‍ ഓടിച്ച് പഴകിയ ഒരാള്‍ക്ക് സാധാരണ പെട്രോള്‍-ഡീസല്‍ ഓടിക്കുമ്പോള്‍ 'കുതിരപ്പുറത്തുനിന്നും കഴുതപ്പുറത്തെതിയ 'പ്രതീതി ഉണ്ടാവുമെന്നു സാരം.
https://www.facebook.com/Malayalivartha