അരിയുടെ തവിടിൽ നിന്നും വെള്ളിയുടെ അംശം കണ്ടെത്തി മലയാളി ഗവേഷകൻ
പശ്ചിമ ബംഗാളിൽ നിന്നും വിളവെടുത്ത അരിയുടെ തവിടിൽ സിൽവറിന്റെ അംശം ധാരാളം അടങ്ങിയിരിക്കുന്നതായി മലയാളി ഗവേഷകൻ. മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫസറും നാനോ ടെക്‌നോളജിയിലെ പ്രശസ്ത ശാസ്ത്രജ്ഞനുമായ എടപ്പാള്‍ സ്വദേശി പ്രദീപ് തലാപ്പിലും സംഘവുമാണ് ഈ കണ്ടുപിടുത്തത്തിനു പിന്നിൽ. പശ്ചിമ ബംഗാളിലെ പുരുലിയ പ്രദേശത്ത് വളര്‍ത്തുന്ന ഗരീബ് സാല്‍ എന്ന ഇനം അരിയുടെ തവിടിലാണ് വെള്ളിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഇത്തരം നെൽ വർഗ്ഗത്തിന് ശുദ്ധജലം ആഗിരണം ചെയ്യുവാനും, മണ്ണിൽ സ്വാഭാവികമായുമുള്ള ലോഹത്തെ വലിച്ചെടുക്കാനും കഴിവുണ്ട്. ഒരു കിലോ ധാന്യത്തിൽ 15 മില്ലിഗ്രാം ലോഹം അടങ്ങിയിരിക്കുന്നതായി ഗവേഷകർ പറയുന്നു. മണ്ണിൽ സിൽവറിന്റെ അംശം .15 മില്ലിഗ്രാമേ ഉള്ളുവെങ്കിലും ഗരീബ് സാലിനു അതിൽ കൂടുതൽ അളവിൽ സിൽവറിനെ ആഗിരണം ചെയ്യാൻ കഴിയും. കൃഷിയിലൂടെ ലോഹ വാണിജ്യ വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു .
നിരവധി ഗവേഷണങ്ങള്‍ക്കൊടുവില്‍ ആണ് പ്രധാനമായ ഈ കണ്ടുപിടിത്തം നടത്തിയത്. മൂന്നുവര്‍ഷമായി പ്രദീപും സംഘവും ഇതിന്റെ ഗവേഷണത്തിലായിരുന്നു.
https://www.facebook.com/Malayalivartha