സ്നാപ് ചാറ്റിന്റെ ഡിസ്‌കവറിന് വെല്ലുവിളിയിമായി ഗൂഗിളിന്റെ സ്റ്റാമ്പ്
സ്നാപ്ചാറ്റിന്റെ ഡിസ്‌കവര്‍ എന്ന ഫീച്ചറിന് സമാനമായി ഗൂഗിളും പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. പുതിയ വാര്‍ത്തകളെ ഉപയോക്താക്കള്‍ക്കെത്തിക്കുന്നതിനായി സ്നാപ്ചാറ്റിന്റെ ഫീച്ചറാണ് ഡിസ്‌കവര്‍. ഈ പുതിയ ഫീച്ചറിന് സ്റ്റാമ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. എഎംപി മൊബൈല്‍ ഒപ്റ്റിമൈസേഷന്‍ ടെക്ക്നോളി അടിസ്ഥാനമാക്കിയാണ് ഇത് തെയ്യാറാക്കിയത്. തുടക്കത്തില്‍ വോക്സ്, സിഎന്‍എന്‍, വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ സ്റ്റാമ്പ് വഴി കാണാന്‍ സാധിക്കും. അടുത്ത അഴ്ച്ച ഗൂഗിള്‍ ഇതിന്റെ ഒദ്യോഗിക പ്രഖ്യാപനമുണ്ടാവും.
മൊബൈല്‍ ഉപകരണങ്ങളില്‍ വെബ്പേജുകളും പരസ്യങ്ങളും അതിവേഗം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഗൂഗിളിന്റെ ഓപ്പണ്‍ സോഴ്സ് പദ്ധതിയാണ് ആക്സിലറേറ്റഡ് മൊബൈല്‍ പ്ലാറ്റഫോം (എഎംപി) പ്രൊജക്റ്റ്. ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവിധ പത്രമാധ്യമങ്ങളുമായി സഹകരിച്ചാണ് ഗൂഗിള്‍ സ്റ്റാമ്പ് സേവനം ലഭ്യമാക്കുക. ആപ്പിളും ഫേസ്ബുക്കും ഈ സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്
https://www.facebook.com/Malayalivartha