ടിവിഎസിന്റെ ഓണസമ്മാനം; ജുപിറ്റര്‍ ക്ലാസിക് വിപണിയില്‍
ഇരുചക്ര വാഹന പ്രേമികള്‍ക്കായി ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പുത്തന്‍ വാഹനം,
ടിവിഎസ് ജുപിറ്റര്‍ ക്ലാസിക് പുറത്തിറങ്ങി. 109.7 സിസി സിംഗിള്‍ സിലിണ്ടര്‍
എന്‍ജിനിലാണ് പുതിയ ടിവിഎസ് ജുപിറ്റര്‍ ക്ലാസിക് വന്നെത്തിയിരിക്കുന്നത്. നിലവിലുള്ള
ജുപിറ്ററിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ജുപിറ്റര്‍ ക്ലാസിക്ക് എത്തുന്നതും. എന്നാല്‍
റിട്രോ ലുക്കിന് വേണ്ടി ഒരുപിടി ഡിസൈന്‍ മാറ്റങ്ങള്‍ മോഡല്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.
ഫ്രണ്ട് എന്‍ഡിന് ലഭിക്കുന്ന വിന്‍ഡ്ഷീല്‍ഡും, ക്രോം ഫിനിഷ് നേടിയ റിയര്‍ വ്യൂ മിററും റിട്രോ ലുക്കിന് കരുത്തേകുന്നു. സ്റ്റിച്ചിംഗോട് കൂടിയ ഡ്യൂവല്‍ ടോണ്‍ സീറ്റ്, ക്രോം ഫിനിഷ് നേടിയ പില്യണ്‍ ഗ്രാബ് ഹാന്‍ഡില്‍, പാസഞ്ചര്‍ ബാക്ക് റെസ്റ്റ് എന്നിവയും പുതിയ ജുപിറ്റര്‍ ക്ലാസിക്കിന്റെ ഫീച്ചറുകളാണ്.
സ്‌കൂട്ടര്‍ വിപണിയില്‍ റിട്രോ ലുക്കില്‍ ഒരുങ്ങിയ മോഡലുകള്‍ക്ക് പ്രചാരമേറുന്നതിന്റെ
പശ്ചാത്തലത്തിലാണ് ടിവിഎസ് ജുപിറ്റര്‍ ക്ലാസിക്കിന്റെ കടന്നുവരവ്. 7500
ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 8.4 എന്‍എം ടോര്‍ക്കും
ഏകുന്നതാണ് എന്‍ജിന്‍. 62 കിലോമീറ്ററെന്ന ബെസ്റ്റ്ഇന്‍ക്ലാസ് മൈലേജാണ് ജുപിറ്റര്‍
ക്ലാസിക്കില്‍ ടിവിഎസ് വാഗ്ദാനം ചെയ്യുന്നത്.
റെട്രോ ലുക്കിനോട് നീതി പുലര്‍ത്തുന്ന ക്ലാസിക് ഡയല്‍ ആര്‍ട്ടാണ് ഇന്‍സ്ട്രമന്റ് പാനലില്‍ ഇടംപിടിക്കുന്നത്. സാധാരണ ജുപിറ്റര്‍ ടോപ് വേരിയന്റ് ZX വേര്‍ഷനില്‍ സാന്നിധ്യമറിയിക്കുന്ന 220 mm ഡിസ്‌ക് ബ്രേക്കാണ് ജുപിറ്റര്‍ ക്ലാസിക്കിന്റെ ഫ്രണ്ട് എന്‍ഡില്‍ ഒരുങ്ങുന്നതും. 60,487 രൂപ എക്‌സ്‌ഷോറൂം വിലയില്‍ ടിവിഎസ് ജുപിറ്റര്‍ ക്ലാസിക് വിപണിയില്‍ ലഭ്യമാകും.
https://www.facebook.com/Malayalivartha