പഞ്ചസാരയും ചണവും കൊണ്ട് നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ വാഹനവുമായി ഡച്ചുകാര്‍
മോട്ടോര്‍ കാറുകള്‍ നിരത്തിലോടാന്‍ തുടങ്ങിയതു മുതല്‍ കേള്‍ക്കുന്ന ആക്ഷേപമാണ് പരിസ്ഥിതിയ്ക്ക് കോട്ടം വരുത്തുന്നു എന്നത്. അതുകൊണ്ട് തന്നെ പരിസ്ഥിതി സൗഹൃദ കാറുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങളുടെ മുഖത്തൊരു പുച്ഛം വന്നേക്കാം. എന്നാല്‍ സംഭവം സത്യമാകുകയാണ്. പഞ്ചസാരയും ചണവും ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ട ബോഡികളോട് കൂടിയ കാറുകളുമായി രംഗത്തെത്തിയിരിക്കുന്നത് ഡച്ചുകാരാണ്. പെട്രോളിനും ഡീസലിനും പകരം പൂര്‍ണ്ണമായും വൈദ്യൂതിയെയും ബാറ്ററിയെയും ആശ്രയിക്കുന്ന വാഹനങ്ങളുടെ നിര്‍മ്മാണത്തിലേക്ക് ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങള്‍ എത്തിയിരിക്കെ പരിസ്ഥിതിയോട് ചേര്‍ന്നുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടിരിക്കുകയാണ്.
നാലു പേര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്ന മണിക്കൂറില്‍ 50 കിലോമീറ്റര്‍ കിട്ടുന്ന വെറും 310 കിലോ മാത്രം ഭാരമുള്ള വൈദ്യൂതി കാറുകള്‍. ഡച്ച് നിര്‍മ്മിത ചണനാരുകളും പഞ്ചസാര നിര്‍മ്മാണത്തിനുപയോഗിക്കുന്ന ചെടിയുടെ ഒരു തരം പശയും ഉപയോഗിച്ച് നിര്‍മ്മിച്ച ഷീറ്റുകള്‍ കൊണ്ടുള്ളതാണ് ബോഡി. എന്നിരുന്നാലും ചക്രങ്ങളും സസ്‌പെന്‍ഷന്‍ സംവിധാനവും മാത്രം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച നിര്‍മ്മിക്കാനായില്ലെന്ന് കാര്‍ വികസിപ്പിച്ച എയ്‌ന്തോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ടീം ട്യൂക്കോമോട്ടീവ് പറയുന്നു. ലിനാ എന്ന് പേരിട്ടിരിക്കുന്ന ഏതാണ്ട് ഫൈബര്‍ ഗ്ലാസിന് സമാനമായ രീതിയില്‍ കരുത്തും ഭാരവും വരുന്ന ഈ കാറിന് 310 കിലോ മാത്രമാണ് ഭാരം.
https://www.facebook.com/Malayalivartha