ഇരുചക്രവാഹനങ്ങളില്‍ ഓള്‍വെയ്‌സ് ഹെഡ്ലാമ്പ് ഓണ്‍ സംവിധാനം എന്തിന്?
പകല്‍ സമയങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ ലൈറ്റ് തെളിഞ്ഞിരിക്കണം എന്ന നിയ്മം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പ്രാബല്യത്തില്‍ എത്തിയത്. എന്നാല്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇതിന്റെ ആവശ്യകത എന്തെന്നാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇതു സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ എത്തിയൊരു പോസ്റ്റ് വൈറലാകുകയും ചെയ്തു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഓള്‍വെയ്സ് ഹെഡ്ലാമ്പ് ഓണ്‍ അഥവാ എഎച്ച്ഒ എന്ന പുതിയ സംവിധാനം നമ്മുടെ ഇരുചക്രവാഹനങ്ങളില്‍ നിര്‍ബ്ബന്ധമാക്കി.. യഥാര്‍ത്ഥത്തില്‍ എന്താണ് AHO? എന്താണ് നമ്മുടെ നാട്ടില്‍ അതിന്റെ ആവശ്യകത.? ഒരു ആവശ്യവുമില്ലെന്നു മാത്രമല്ല, ശുദ്ധ അസംബന്ധം കൂടിയാണ് പകല്‍ തെളിയുന്ന ഹെഡ്‌ലാമ്പുകള്‍. യൂറോപ്പില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന പ്രീമിയം ബൈക്കുകളില്‍ ഈ ഫീച്ചര്‍ നിലവിലുണ്ട്. അത് യൂറോപ്യന്‍ മാനദണ്ഡം പാലിച്ചുപോന്നതു
കൊണ്ടു മാത്രമാണ്.
എന്തുകൊണ്ട് യൂറോപ്പില്‍ ഈ സംവിധാനം ആവശ്യമായി വന്നു? വര്‍ഷത്തില്‍ വേനല്‍ക്കാലമൊഴികെ ബാക്കി ഏതാണ്ടെല്ലാ സമയത്തും മഴയോ മഞ്ഞോ മൂലമുള്ള കാരണങ്ങളാല്‍ ഒരു പരിധിക്കപ്പുറം കാഴ്ച തടസ്സപ്പെടുന്ന സ്ഥിതിവിശേഷമാണ് യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും. അമേരിക്കയിലെ ചില സ്ഥലങ്ങളിലും ഈ പ്രശ്നമുണ്ടാവാറുണ്ട്. അതുകൊണ്ട് അവിടെയിറങ്ങുന്ന കാറുകളിലും ബൈക്കുകളിലുമൊക്കെ പകല്‍സമയത്തും തെളിഞ്ഞുനില്‍ക്കുന്ന, തീവ്രത കുറഞ്ഞ ലൈറ്റുകളുണ്ടാവണമെന്ന് അവിടുത്തെ നിയമം നിഷ്‌കര്‍ഷിക്കുന്നു. കാറുകള്‍ക്കും ബൈക്കുകള്‍ക്കുമെല്ലാം ബാധകമാണിത്.എളുപ്പത്തില്‍ കണ്ണില്‍പ്പെടാനാണ് ഈ സംവിധാനം.
നമ്മുടെ നാട്ടില്‍ ഇതെന്തിനു വന്നു എന്ന ചോദ്യമാണിപ്പോള്‍ മുന്നിലുള്ളത്.ഡെല്‍ഹി പോലെ മൂടല്‍മഞ്ഞുണ്ടാവാറുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് ഒരു പരിധി വരെ ഉപകാരപ്രദമാവാം. പക്ഷേ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് തികച്ചും അനാവശ്യമാണെന്നേ പറയാനാവൂ. ഉത്തരം മറ്റൊന്നാവാന്‍ വഴിയില്ല, യൂറോ 4 സംഗതികള്‍ കോപ്പിയടിച്ച് ബിഎസ് 4 ഉണ്ടാക്കിയപ്പോള്‍ സംഭവിച്ച ഒരു കോപ്പിയടി. ചോദ്യപ്പേപ്പറിലില്ലാത്ത ചോദ്യത്തിന് ഉത്തരമെഴുതിയതു പോലെ
ഏതോ ഉത്തരേന്ത്യന്‍ ഗോസായി കാണിച്ച മണ്ടത്തരം, അതിനു ചൂട്ടുപിടിക്കുന്ന കോടതിയും സര്‍ക്കാരും. അനുഭവിക്കാന്‍ ജനങ്ങളും. തണുപ്പുരാജ്യത്തു നിന്നു വന്ന ബ്രിട്ടീഷുകാര്‍ ടൈ കെട്ടിയെന്ന പേരില്‍ നാല്‍പ്പതു ഡിഗ്രീ ചൂടു വരുന്ന നാട്ടിലെ കുഞ്ഞുങ്ങളുടെ കഴുത്തില്‍
പോലും ടൈ കെട്ടിക്കുന്ന വങ്കന്മാരല്ലേ നമ്മള്‍..? ആരെ കുറ്റം പറയാന്‍..?
https://www.facebook.com/Malayalivartha