അങ്കത്തട്ടിലേക്ക് ടാറ്റ നെക്സൺ
2014ലെ ന്യൂഡൽഹി ഓട്ടോ എക്സ്പോയിലാണ് ടാറ്റ ആദ്യമായി നെക്സണെ പരിചയപ്പെടുത്തുന്നത്. നെക്സന്റെ സുന്ദരരൂപം അന്നേ വാഹന പ്രേമികളുടെ മനസിലുടക്കിയതാണ്. അവസാന മിനുക്കുപണികളും നടത്തി, 2016ലെ ഓട്ടോ എക്സ്പോയിൽ നെക്സണെ വീണ്ടുംടാറ്റ കൊണ്ടുവന്നെങ്കിലും വിപണി പ്രവേശനം നീണ്ടു. ഇപ്പോഴിതാ കാത്തിരിപ്പിന് സുല്ലിടുകയാണ് നെക്സൺ. ഈമാസം തന്നെ നെക്സൺ വിപണിയിലെത്തുമെന്ന് ടാറ്റ പ്രഖ്യാപിച്ചു കഴിഞ്ഞു
നാല് മീറ്ററിൽ താഴെയുള്ള സബ് - കോംപാക്റ്ര് എസ്.യു.വി വിഭാഗത്തിലാണ് നെക്സൺ ഉൾപ്പെടുന്നത്. ഈ ശ്രേണിയിൽ നെക്സണെ കാത്തിരിക്കുന്ന എതിരാളികളാകട്ടെ അതിശക്തരും.
മാരുതിയുടെ വിറ്രാര ബ്രെസ, ഫോഡിന്റെ എക്കോസ്പോർട്ട്, മഹീന്ദ്രയുടെ ടി.യു.വി 300, കെ.യു.വി 100, ബൊളേറോ തുടങ്ങിയവ വിഹരിക്കുന്ന അങ്കത്തട്ടിലേക്കാണ് നെക്സൺ കടന്നുചെല്ലുന്നത്. ആദ്യരൂപകല്പനയിൽനിന്ന് കാര്യമായ മാറ്റമില്ലാതെ തന്നെയാണ് നെക്സന്റെ അന്തിമരൂപം ടാറ്ര കൊത്തിയെടുത്തിരിക്കുന്നത്. എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടു
കൂടിയ പ്രൊജക്റ്റർ ഹെഡ്ലാമ്പാണ് മുന്നിൽ.
ഗ്രില്ലിന് കറുപ്പഴക് ചാർത്തിയിരിക്കുന്നു. ഗ്രില്ലിനു താഴെ ധാരാളിത്തമില്ലാതെ സിംഗിൾ ക്രോംലൈൻ കടന്നു പോകുന്നു. റൂഫിന് കറുപ്പോ വെളുപ്പോ നൽകാതെ ഡാർക് മെറ്റാലിക് ഗ്രേ കളറാണ് നൽകിയിരിക്കുന്നത്. മുൻഭാഗത്ത് നിന്ന് പിന്നിലേക്ക് ചായുന്ന റൂഫ്, ഒരു കൂപ്പേ ലുക്കും നെക്സണ് നൽകുന്നുണ്ട്. വലിയ വീൽഅർച്ചും ഡ്യുവൽടോൺ വീലും എസ്.യു.വി ലുക്കും നെക്സണ്സമ്മാനിക്കുന്നു. എൽ.ഇ.ഡിയും ട്രെഡിഷണൽ ബൾബുകളും ഒന്നിക്കുന്നതാണ്
ടെയ്ൽലാമ്പ്.
6.5 ഇഞ്ച് സ്ക്രീനാണ് അകത്തളത്തിൽ നമ്മുടെ കണ്ണിൽ ആദ്യം പതിയുക. ഡ്രൈവർക്കും സഹയാത്രികർക്കും വിശാലമായ കാഴ്ച നൽകുന്നവിധമാണ് വിൻഡ്സ്ക്രീൻ സജ്ജീകരണം. കറുപ്പും ഇളംതവിട്ട് നിറവും സംഗമിക്കുകയാണ് ഡാഷ്ബോർഡിൽ. അത് മനോഹരവുമാണ്. സെൻട്രൽ കൺസോളിലും ഓഡിയോ നോബിലുമെല്ലാം കറുപ്പാണ് നിറയുന്നത്.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ളേ സപ്പോർട്ടോടു കൂടിയതാണ് ഇൻഫോടെയ്ൻമെന്റ് സംവിധാനം. മികവേറിയ എട്ട് സ്പീക്കറുകളും പിന്തുണ നൽകുന്നു.
108 ബി.എച്ച്.പി കരുത്തും 260 ന്യൂട്ടൺ മീറ്റർ ഉയർന്ന ടോർക്കും പിന്തുണയേകുന്ന 1.5 ലിറ്റർ, 4 - സിലിണ്ടർ ടർബോചാർജ്ഡ് എൻജിനാണ് ഡീസൽ വേരിയന്റിലുള്ളത്. മികച്ച റൈഡിംഗ് അനുഭവം നൽകുന്ന ഡീസൽ എൻജിൻ തന്നെയാണ് നെക്സണ് ടാറ്റ നൽകിയിരിക്കുന്നത്. ഉയർന്ന
വേഗതയിലും എൻജിൻ അലോസരമൊന്നും ഉണ്ടാക്കില്ല. ടിഗോർ, ടിയാഗോ എന്നിവയിൽ കാണുന്ന 3 - സിലിണ്ടർ, 1.2 ലിറ്റർ എൻജിനാണ് പെട്രോൾ വേരിയന്റിലുള്ളത്. ഗിയറുകൾ ആറ് - സ്പീഡ് മാനുവൽ. സിറ്റി, എക്കോ, സ്;പോർട്ട് എന്നീ ഡ്രൈവിംഗ് മോഡുകളുമുണ്ട്. സുരക്ഷയ്ക്കായി രണ്ട് എയർബാഗുകളും എ.ബി.എസും സ്റ്രാൻഡേർഡ് ആയി ഇടംപിടിച്ചിരിക്കുന്നു. പത്തു ലക്ഷം
രൂപയ്ക്കു താഴെ വില പ്രതീക്ഷിക്കുന്ന നെക്സന്റെ ബുക്കിംഗിന്തുടക്കമായിട്ടുണ്ട്.
https://www.facebook.com/Malayalivartha