ഇനി മലയാളം പറഞ്ഞാലും ഗൂഗിള്‍ കേള്‍ക്കും
സാങ്കേതികവിദ്യയില്‍ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. മനുഷ്യനു വളരാന്‍ കഴിയുന്നിടത്തെല്ലാം അവന്‍ എത്തിപ്പിടിക്കും. അതുപോലെ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഗൂഗിളിന്റെ വോയ്‌സ് സെര്‍ച്ച് ആപ്പ്.
എട്ട് ഇന്ത്യന്‍ ഭാഷകളിലായി വോയ്‌സ് സെര്‍ച്ച് ചെയ്യാനുളള സൗകര്യമൊരുക്കിയിരിക്കുകയാണ് ഗൂഗിള്‍.ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഉര്‍ദു എന്നീ ഭാഷകളിലാണ് ആപ്പിലൂടെ വോയ്‌സ് സെര്‍ച്ച് ചെയ്യാന്‍ കഴിയുക.
ആന്‍ഡ്രോയ്ഡ് ഫോണിലെ ജിബോര്‍ഡ് ആപ്ലിക്കേഷനിലും ഗൂഗിള്‍ ആപ്പിലും ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യും. പുതിയ ഭാഷയില്‍ വോയ്‌സ് സെര്‍ച്ച് ചെയ്യുന്നതിന് മുമ്പ് സെറ്റിങ്സില്‍ ഓപ്ഷനില്‍ നിസ് വോയ്‌സ് സെറ്റിങ്‌സിലെ ഭാഷ തെരഞ്ഞെടുക്കണം.
ജിബോര്‍ഡ് ഉപയോഗിക്കുന്നവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം സെറ്റിങ്‌സില്‍ നിന്നും നമുക്കാവശ്യമായ ഭാഷ തെരഞ്ഞെടുക്കണം. അതിനുശേഷം വോയ്‌സ് സെര്‍ച്ചായി ഭാഷ
ഉപയോഗിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha