ഡ്രൈവര്‍മാര്‍ക്ക് എട്ടിന്റെ പണിയുമായി പുതിയ നിയമം വരുന്നു
നിയമങ്ങള്‍ പിടിമുറുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. സാധാരണ മദ്യപിച്ച് വാഹനം ഓടിച്ചാലാണ് പണികിട്ടുന്നത്. എന്നാല്‍, ഇനി ആ സ്ഥിതിയൊക്കെ മാറുകയാണ്. വാഹനത്തില്‍ മദ്യപിച്ച് ആളുകള്‍ യാത്ര ചെയ്താലും ഡ്രൈവര്‍ക്ക് പണിത്തന്നെ.
2017ലെ മോട്ടോര്‍ വാഹന നിയമത്തിലാണ് പുതിയ നടപടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മദ്യം, മയക്കുമരുന്ന്, പുകയില തുടങ്ങിയ ലഹരി ഉപയോഗിച്ചു യാത്രാക്കാര്‍ ടാക്‌സിയില്‍ കയറുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കാനാണ് നീക്കം.
നിരോധനവുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നത് ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശമാണ്. നിയമം ലംഘിച്ചാല്‍ ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നാണ് സൂചന. മോട്ടോര്‍ വാഹന നിയമത്തിലെ റൂള്‍ നമ്പര്‍ അഞ്ചിലാണ് ഡ്രൈവര്‍മാരുടെയും റൈഡേഴ്‌സിന്റെയും ഉത്തരവാദിത്വം വിവരിക്കുന്നത്. പുതിയ നിയമം ഓണ്‍ലൈന്‍, യുബര്‍, ട്രഡീഷണല്‍ ടാക്‌സി ഡ്രൈവര്‍മാരെ പ്രതികൂലമായി ബാധിക്കും.
https://www.facebook.com/Malayalivartha