81 ലക്ഷം ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍
കേന്ദ്രസര്‍ക്കാര്‍ 81 ലക്ഷം ആധാര്‍ കാര്‍ഡുകൾ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ആധാര്‍ നിയമത്തിലെ 27, 28 വകുപ്പുകള്‍ പ്രകാരമാണ് ഇത്രയും ആധാർ കാർഡുകൾ റദ്ദാക്കിയത്. ഒരാൾക്ക് തന്നെ കൂടുതൽ കാർഡുകളുണ്ടെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. ഇത്തരം കാർഡുകളും പിൻവലിച്ചു.
നേരത്തെ രാജ്യവ്യാപകമായി 11.44 ലക്ഷം പാൻ കാർഡുകളും കേന്ദ്ര സർക്കാർ അസാധുവാക്കിയിരുന്നു. ഒട്ടേറെ വ്യാജ പാൻ കാർഡുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ അടിയന്തര നടപടി സ്വീകരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 27 വരെ അസാധുവാക്കിയ പാൻ കാർഡുകളുടെ എണ്ണമാണിത്. നിയമമനുസരിച്ച് ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡ് ഉണ്ടാകാൻ പാടില്ല. വ്യാജ മേൽവിലാസം നൽകിയും ഇല്ലാത്ത ആളുകളുടെ പേരിലും ഒട്ടേറെ പാൻ കാർഡുകൾ റജിസ്റ്റർ െചയ്തതായി ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായിരുന്നു.
ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിനാല്‍ തട്ടിപ്പുകള്‍ക്കുള്ള സാധ്യത ആധാറില്‍ കുറവാണെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ഈ വര്‍ഷം ആദ്യം ആദായ നികുതി ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയ പരിധി ഈ മാസം 31 നാണ് അവസാനിക്കുക. ഇനിയും ഇവ ബന്ധിപ്പിക്കാത്തവര്‍ നിങ്ങളുടെ ആധാറും പാന്‍ കാര്‍ഡും സജീവമാണോയെന്ന് പരിശോധിച്ച ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതാകും ഉചിതം.
ആധാര്‍ കാര്‍ഡുകള്‍ എങ്ങനെ പരിശോധിക്കാം
യൂണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‍സൈറ്റിൽ ഇതിന് സംവിധാനമുണ്ട്( www.uidai.gov.in). Verify Aadhaar Number എന്ന ലിങ്ക് ഉപയോഗിക്കുക. ശേഷം പേജിലെ വെരിഫൈ എന്ന ഭാഗത്ത് 12 അക്ക ആധാര്‍ നമ്പര്‍ നല്‍കി സുരക്ഷാ കോഡ് ടൈപ്പ് ചെയ്ത് വെരിഫൈ ചെയ്യുക.
https://www.facebook.com/Malayalivartha