മരിച്ചതിനു ശേഷവും ബുള്ളറ്റിനോടുള്ള ആരാധന വിട്ടുമാറാതെ
ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ മറ്റും പ്രചരിപ്പിക്കുന്ന ബുള്ളറ്റ് അമ്പലത്തിന്റെ കഥ യാഥാര്‍ഥ്യം തന്നെ. എന്നാല്‍ അതിനു പിന്നില്‍ മറ്റൊരു കഥകൂടിയുണ്ട്. കേട്ടാല്‍ അത്ഭുതം തോന്നിപ്പിക്കുന്ന കഥ. വെറും കെട്ടുകഥയല്ല, രേഖകളില്‍ വ്യക്തമാക്കിയിട്ടുള്ളതു കൂടിയാണ്. കൂടാതെ ആ നാട്ടുകാരുടെ വിശ്വാസവും. സാക്ഷികളും തെളിവുകളും നിരവധിയാണ് കെട്ടുകഥയെന്നു പറയുന്നവര്‍ക്ക് മറുപടി നല്‍കാനെത്തുന്നത്. രാജസ്ഥാനിലെ ജോധ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന 39; ബുള്ളറ്റ് ബാബ ക്ഷേത്രത്തില്‍ കുടിയിരിക്കുന്നത് ദൈവം അല്ല, മറിച്ച് ആത്മാവിനെയാണ് അവിടുത്തെ ജനങ്ങള്‍ ആരാധിച്ചു പോരുന്നത്. സംഭവം ഇങ്ങനെ, ബുള്ളറ്റിനെ ഇഷ്ടപ്പെടാത്ത ആരും തന്നെ ഉണ്ടാകില്ല, അതുപോലെയാണ് ഓം സിംഗ് റാത്തോര്‍ പാലിക്കും ബുള്ളറ്റിനോടുള്ള അടങ്ങാത്ത ആരാധനയും.
20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇഷ്ടപ്പെട്ടു സ്വന്തമാക്കിയ ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ഓം ബന്ന. അപ്രതീക്ഷിതമായി നടന്ന അപകടത്തില്‍ മരിച്ചു. തന്റെ ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ഓം സിംഗ് റാത്തോര്‍ പാലി ജോധ്പൂര്‍ പാതയിലെ റോഹത്ത് എന്ന പ്രദേശത്ത് നിന്നും ബൈക്കിന്റെ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ റാത്തോര്‍ മരണപ്പെട്ടിരുന്നു. തൊട്ടടുത്ത് നിന്നും അയാളുടെ ബൈക്കും പോലീസ് കണ്ടെത്തി. സംഭവ ശേഷം പോലീസ് എത്തി നിയമനടപടികള്‍ സ്വീകരിച്ച ശേഷം അപകടത്തില്‍പ്പെട്ട കാര്‍ പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചു.
എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് തൊട്ടടുത്ത ദിവസം ബൈക്ക് പോലീസ് സ്റ്റേഷനില്‍ നിന്നും അപ്രത്യക്ഷമായി അപകടം നടന്ന സ്ഥലത്ത് നിന്ന് തന്നെ കണ്ടെത്തി. ആരോ ബൈക്ക് മോഷ്ടിച്ചെന്ന ധാരണയില്‍ പോലീസ് വീണ്ടും ബൈക്ക് സ്റ്റേഷനില്‍ കൊണ്ട് വന്നു. തിരികെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച ബുള്ളറ്റ് ഇനി ആരും കടത്തിക്കൊണ്ടു പോകരുതെന്നു കരുതി അതിലെ പെട്രോള്‍ മുഴുവന്‍ ഊറ്റിയ ശേഷം ചങ്ങലയും പൂട്ടും ഇട്ട് ഭദ്രമായി പൂട്ടി വച്ചു. എന്നാല്‍ അത് കൊണ്ടും ഫലമുണ്ടായില്ല. ബൈക്ക് വീണ്ടും അപ്രത്യക്ഷമാവുകയും അപകടം സ്ഥലത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു.
അതോടെ ഗ്രാമവാസികളുടെ മനസില്‍ ഒരു വിശ്വാസം ഉടലെടുക്കുകയായിരുന്നു. റാത്തോറിന്റെ ആത്മാവ് ആ ബൈക്കിലുണ്ടെന്ന വിശ്വാസം. റാത്തോര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് നിന്ന് തന്നെ മറ്റൊരാള്‍ അപകടത്തില്‍പ്പെടുകയും അയാള്‍ക്ക് സഹായം ചെയ്തത് റാത്തോര്‍ ആണെന്നുമുള്ള കഥകള്‍ പടര്‍ന്നതോടെ സമീപവാസികളുടെ വിശ്വാസം വര്‍ദ്ധിച്ചു. തുടര്‍ന്ന് പതിയെ റാത്തോറിന്റെ പേരില്‍ അവിടെ ഒരു ക്ഷേത്രമുയര്‍ന്നു. ഓം സിംഗ് റാത്തോര്‍ 39;ഓം ബന്ന39; എന്ന് അറിയപ്പെടാന്‍ തുടങ്ങി. കൂടാതെ മറ്റു ചിലര്‍ അദ്ദേഹത്തെ 39;ബുള്ളറ്റ് ബാബ 39; എന്നും വിളിച്ചു.
ഇന്ന് ബാബ ക്ഷേത്രം ആരാധനാലയവും രാജ്യത്തെ പ്രധാന വിനോദ കേന്ദ്രങ്ങളില്‍ ഒന്ന് കൂടിയാണ്. ഇപ്പോള്‍ ഓം ബന്നയുടെ ബുള്ളറ്റിന് ഗ്ലാസ് കൊണ്ട് ഒരു സംരക്ഷണ കവചവും ഒരുക്കിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും പൂജകളും പ്രാര്‍ത്ഥനകളും ഇവിടെ നടക്കുന്നു. ഓം ബന്നയുടെ വണ്ടി ഇടിച്ചതെന്ന് വിശ്വസിക്കുന്ന മരവും സംരക്ഷിച്ചു നിര്‍ത്തിയിട്ടുണ്ട് ഇവിടെ. ബുള്ളറ്റ് ബന്ന സത്യമായാലും അല്ലെങ്കിലും ഇവിടുത്തുകാര്‍ക്ക് ഇതൊരു ശക്തിയാണ്.
https://www.facebook.com/Malayalivartha