ജിയോ ഫോണ്‍ ബുക്കിംഗിന് നിങ്ങള്‍ ചെയ്യേണ്ടത്
ജിയോഫോണിനായുള്ള ബുക്കിംങ് ഓഗസ്റ്റ് 24നാണ് ഔദ്യോഗികമായി ആരംഭിക്കുന്നത്. എന്നാല്‍ ഡല്‍ഹിയിലെ ചില ഓഫ്‌ലൈന്‍ റീടെയില്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ ഫോണിനായുള്ള ബുക്കിംങ് ആരംഭിച്ചിട്ടുണ്ട്. ജിയോഫോണ്‍ ബുക്കിങ്ങിന് രാജ്യത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംങിനായി കാത്തിരിക്കുകയാണെങ്കില്‍ ഒരു പക്ഷെ നിങ്ങള്‍ എറെ വളരെ വൈകിയേക്കാം.
കേരളത്തില്‍ പക്ഷെ പ്രീബുക്കിംങ് ആഗസ്റ്റ് 24ന് തന്നെയാണ് ആരംഭിക്കുന്നത്. എന്നാല്‍ ചില റീടെയ്ല്‍ ഷോപ്പുകള്‍ ജിയോഫോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവരെ അറിയിക്കുന്നതിനായി ജിയോഫോണ്‍ ആവശ്യമുള്ളവരുടെ ഫോണ്‍ നമ്പര്‍ വാങ്ങുന്നുണ്ട്.
ജിയോഫോണ്‍ ബുക്കിങ്ങിനായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് മാത്രമാണ് രേഖയായി ആവശ്യമുള്ളത്. ഒരു ആധാര്‍ കാര്‍ഡില്‍ രാജ്യത്തെല്ലായിടത്തും ഒരു ഫോണ്‍ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാല്‍ ഒന്നില്‍ കൂടുതല്‍ റീടെയില്‍ ഷോപ്പുകളില്‍ നിന്നും ഒരേ ആധാര്‍ കാര്‍ഡില്‍ ഫോണ്‍ വാങ്ങാനുള്ള ശ്രമം ഒരിക്കലും നടക്കില്ല. ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ ഒരു സെന്‍ട്രലൈസ്ഡ് സോഫ്റ്റ് വെയറില്‍ ശേഖരിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഒരു ടോക്കന്‍ നമ്പര്‍ ലഭിക്കും. ഫോണ്‍ വാങ്ങാന്‍ വരുമ്പോള്‍ ഈ ടോക്കന്‍ മാത്രം കാണിച്ചാല്‍ മതി. ഫോണ്‍ നിങ്ങളുടെ കൈയില്‍ സുരക്ഷിതം.
മൂന്ന് വര്‍ഷത്തേക്ക് ജിയോഫോണ്‍ ഉപയോഗിക്കാന്‍ 1500 രൂപ മാത്രമാണ് ഓരോ ഉപഭോക്താവും സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നല്‍കേണ്ടത്. മൂന്ന് വര്‍ഷത്തിന് ശേഷം ജിയോഫോണ്‍ മടക്കി നല്‍കുമ്പോള്‍ ഈ തുക തിരിച്ച് ലഭിക്കുകയും ചെയ്യും. എന്നാല്‍ ബുക്കിംങ് സമയത്ത് റീടെയ്ല്‍ ഷോപ്പുകളില്‍ ആധാര്‍കാര്‍ഡ് വിവരങ്ങളല്ലാതെ പണമായൊന്നും നല്‍കേണ്ടതില്ല.
ജിയോയുടെ വെബ്‌സൈറ്റ് വഴിയും ജിയോഫോണ്‍ ബുക്ക് ചെയ്യാനാവും. ആഗസ്റ്റ് 24നാണ് വെബ്‌സൈറ്റിലും ബുക്കിംങ് ആരംഭിക്കുക. ബുക്കിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതിനായി ജിയോ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായി വെബ്‌സൈറ്റിലെ ‘കീപ് മി പോസ്റ്റഡ്’ എന്ന ബട്ടന്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ നല്‍കിയാല്‍ മതി.
ബുക്ക് ചെയ്യുന്നവര്‍ക്ക് സെപ്റ്റംബര്‍ ഒന്നിനും നാലിനും ഇടയില്‍ ഫോണ്‍ കൈയില്‍ കിട്ടും. ബുക്കിങ്ങിന്റെ എണ്ണമനുസരിച്ച് തീയ്യതിയിലും മാറ്റമുണ്ടാവാം. എന്തായാലും സെപ്റ്റംബറില്‍ തന്നെ ജിയോഫോണ്‍ ആവശ്യക്കാരുടെ കൈകളിലെത്തി തുടങ്ങും. ആഴ്ചയില്‍ 50 ലക്ഷം ഫോണുകള്‍ വില്‍ക്കുവാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്.
https://www.facebook.com/Malayalivartha