ബ്ലൂ വെയ്‌ലിന് പിന്നാലെ തരംഗമായി ‘പിങ്ക് വെയ്ല്‍‘ ഗെയിം
കൗമാരക്കാരുടെ ജീവന്‍ പൊലിക്കുന്ന ബ്ലൂ വെയ്ല്‍ ഗെയിമിന് പിന്നാലെ ഇന്റര്‍നെറ്റില്‍ പിങ്ക് വെയ്ല്‍ ഗെയിമും എത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്ന ബ്ലൂ വെയ്‌ലിന്റെ ലിങ്കുകളും മറ്റും കിട്ടാന്‍ ബുദ്ധമുട്ടാണെങ്കിലും, പിങ്ക് വെയ്‌ലിന്റെ ലിങ്ക് എളുപ്പം ലഭിക്കും. രണ്ടു ഗെയിമുകളും തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്. ആ വ്യത്യാസം എന്തെന്നുവെച്ചാല്‍, ബ്ലൂവെയ്ല്‍ കളിക്കുന്നവരുടെ ജീവനെടുക്കുമെങ്കില്‍, പിങ്ക് വെയ്‌ലിന്റെ ലക്ഷ്യം വിനോദം മാത്രമാണ്. കെണിയൊരുക്കുന്ന കൊലയാളി ഗെയിം ബ്ലൂ വെയ്‌ലിനെ പ്രതിരോധിക്കാന്‍ വികസിപ്പിച്ചെടുത്തതാണ് പിങ്ക് വെയ്ല്‍.
നല്ല ചിന്തകളും കാരുണ്യപ്രവര്‍ത്തികളും വഴി കളിക്കുന്നയാളെ സന്തോഷിപ്പിക്കലാണ് ഗെയിമിന്റെ ഉദ്ദേശ്യം. പിങ്ക് വെയ്ല്‍ പിറവിയെടുത്തിരിക്കുന്നത് ബ്രസീലില്‍ നിന്നാണ്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലൂടെയും ഗെയിം തരംഗമായിമാറിയിരിക്കുകയാണ്. ഇതിനോടകം പിങ്ക് വെയ്‌ലിന് 3,40,000 ഫോളോവേഴ്‌സ് ഉണ്ട്. ഉപഭോക്താക്കള്‍ക്ക് ഗെയിം ലഭിക്കാന്‍ തുടങ്ങിയത് ഏപ്രിലിലാണ്. ഗെയിം കളിക്കുന്നയാള്‍ക്ക് ദിനംപ്രതി 107ടാസ്‌കുകളാണ് ഉള്ളത്.
പോര്‍ച്ചുഗീസില്‍ പിങ്ക് വെയ്ല്‍ എന്ന് അര്‍ത്ഥം വരുന്ന ബലേയ റോസാ എന്ന ഗെയിമിന്റെ ലക്ഷ്യം, നല്ല കാര്യങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്ന് തെളിയിക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സ്‌നേഹവും നന്മയും പ്രചരിപ്പിക്കുന്നതിനാണ് ഗെയിമെന്നും ഇവര്‍ പറയുന്നു. ബ്ലൂവെയ്ല്‍ ചലഞ്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചു തുടങ്ങിയപ്പോഴെ അപകടം മണത്തറിഞ്ഞ ഒരു ഗ്രാഫിക് ഡിസൈനറാണ് ഇതിന് പിന്നില്‍. മാനസിക നില തെറ്റിക്കുന്ന ബ്ലൂവെയ്‌ലിനെ തുരത്തിയോടിക്കാന്‍ പിങ്ക് വെയിലിനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha