ആന്‍ഡ്രോയിഡിന്റെ എട്ടാമത്തെ പതിപ്പായ ഓറിയോ ഗൂഗിള്‍ പുറത്തിറക്കി
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ എട്ടാമത്തെ പതിപ്പായ ആന്‍ഡ്രോയിഡ് ഓറിയോ ഗൂഗിള്‍ പുറത്തിറക്കി. ഇന്ത്യന്‍ സമയം രാത്രി 12.10ഓടെ ന്യൂയോര്‍ക്കിലായിരുന്നു ഓറിയോ ഓപറേറ്റിങ് സിസ്റ്റത്തിന്റെ ലോഞ്ചിങ്. പുതിയ പതിപ്പിന് ഓറിയോ എന്നായിരിക്കുമെന്നും ഒക്ടോപസ് എന്നായിരിക്കുമെന്നുമെല്ലാം അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഓട്ട്മീല്‍ കുക്കീ, ഒക്ടോപസ്, ഓറഞ്ച് തുടങ്ങിയ പേരുകളെ പിന്തള്ളിയാണ് ഓറിയോയെ ഗൂഗിള്‍ തിരഞ്ഞെടുത്തത്.
കൂടുതല്‍ സ്മാര്‍ട്, സുരക്ഷിതം, കരുത്താര്‍ന്നത്, കൂടുതല്‍ മധുരതരമാര്‍ന്നത് എന്നീ വിശേഷണങ്ങളോടെയാണ് എട്ടാം പതിപ്പിന്റെ വരവ്. അമേരിക്കയില്‍ 91 വര്‍ഷത്തിനിടെ ഉണ്ടായ സൂര്യഗ്രഹണത്തിനിടെയായിരുന്നു ഓറിയോയുടെയും വരവ്. ഗ്രഹണത്തിന് സൂര്യനും ചന്ദ്രനും ചേര്‍ന്ന് ആകാശത്ത് സൃഷ്ടിക്കപ്പെടുന്ന ‘ഒ’ ആകൃതിക്കു സമാനമാണ് ആന്‍ഡ്രോയ്ഡ് ഒ എന്നു പറഞ്ഞായിരുന്നു ഗൂഗിള്‍ പുതിയ പതിപ്പ് പുറത്തിറക്കിയത്. കൂടുതല്‍ മികച്ച ബാറ്ററി പെര്‍ഫോമന്‍സായിരിക്കും ആന്‍ഡ്രോയ്ഡ് ഒയുടെ പ്രധാന ഗുണം. ബാക്ക്ഗ്രൗണ്ടിലുള്ള ആപ്ലിക്കേഷനുകളെ നിയന്ത്രിച്ചായിരിക്കും ബാറ്ററിയുടെ ആയുസ്സ്‌കൂട്ടുക. നോട്ടിഫിക്കേഷനുകള്‍ എങ്ങനെയാണ് ഫോണില്‍ ലഭിക്കേണ്ടത് എന്നതിന്മേല്‍ യൂസര്‍ക്ക് ‘ഒ’ വഴി കൂടുതല്‍ നിയന്ത്രണം ലഭിക്കും. ഇമോജികളില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ഫീച്ചറുകളാണ് ‘ഒ’യില്‍ കാത്തിരിക്കുന്നതും. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപണ്‍സോഴ്‌സ്‌പ്രോജക്ട് വഴി ഓറിയോ ലഭ്യമാകും.
ഒയുടെ റിലീസിന്റെ കൗണ്ട്ഡൗണ്‍ ആന്‍ഡ്രോയ്ഡ് വെബ്‌പേജില്‍ ഗൂഗിള്‍ നടത്തിയിരുന്നു- ഇതിനൊടുവിലായിരുന്നു യൂട്യൂബ് വഴിയുള്ള ലൈവ് സ്ട്രീമിങ്. ആന്‍ഡ്രോയിഡ് ഓരോ പതിപ്പിനും മധുരപലഹാരങ്ങളുടെ പേരിടുന്ന പതിവും ഇത്തവണയും ഗൂഗിള്‍ ആവര്‍ത്തിച്ചു. ആന്‍ഡ്രോയ്ഡ് നാലാം പതിപ്പിന്(4.4) കിറ്റ് കാറ്റ് എന്നായിരുന്നുപേര്. അന്ന് കിറ്റ്കാറ്റ് നിര്‍മാതാക്കളായ നെസ്‌ലെയുമായി സഹകരിച്ചായിരുന്നു ഗൂഗിളിന്റെ പ്രവര്‍ത്തനം. അതേപോലെ ഓറിയോ നിര്‍മാതാക്കളായ നബിസ്‌കോ കമ്പനിയുമായും ഗൂഗിള്‍ ബന്ധം സ്ഥാപിക്കുമെന്നാണു കരുതുന്നത്.
ഗൂഗിള്‍ പിക്‌സല്‍, ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്‍ എന്നിവയിലായിരിക്കും ആന്‍ഡ്രോയ് ഒ ഓപറേറ്റിങ് സിസ്റ്റം ആദ്യം വരികയെന്നു കരുതുന്നു. പിന്നീട് നെക്‌സസസ് 5എക്‌സ്, നെക്‌സസ് 6 പി, നെക്‌സസ് പ്ലേയര്‍, പിക്‌സല്‍ സി എന്നിവയിലും. നോക്കിയ 8ലും വൈകാതെ തന്നെ ആന്‍ഡ്രോയ്ഡ് ഒ എത്തും. നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നിവയ്ക്കും ആന്‍ഡ്രോയ്ഡ് ഒയുടെ അപ്‌ഡേറ്റ് ലഭിക്കും. വണ്‍ പ്ലസ് 3, 3ടി, 5 മോഡലുകള്‍ക്കും അപ്‌ഡേറ്റ് ലഭ്യമാക്കും. ലെനോവോ കെ8ലും അസൂസ് സെന്‍ഫോണ്‍ 3, 4 സീരീസിലെ എല്ലാ ഫോണുകളിലും ഈ അപ്‌ഡേറ്റ് ലഭ്യമാക്കും.
സോണി എക്‌സ്പീരീയ ഫോണുകള്‍ക്കും അപ്‌ഡേഷനുണ്ടെന്നാണു സൂചന. സാംസങ്, എച്ച്ടിസി, ബ്ലാക്ക്‌ബെറി, എല്‍ജി ഫോണുകളും വൈകാതെ തന്നെ ആന്‍ഡ്രോയ്ഡ് ഒ അപ്‌ഡേഷനുകള്‍ ലഭ്യമാക്കും.
https://www.facebook.com/Malayalivartha