ഗൂഗിളുമായി ചേര്‍ന്ന് ഷവോമിയുടെ പുതിയ സ്മാര്‍ട് ഫോണ്‍
ഷവോമിയുടെ സ്വന്തം യൂസര്‍ ഇന്റര്‍ഫേയ്‌സ് ആയ എംഐയുഐയില്‍ അല്ലാതെ പുതിയ സ്മാര്‍ട് ഫോണ്‍ പുറത്തിറക്കാന്‍ ഷാവോമി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സ്വന്തം സോഫ്റ്റ്‌വെയറിന് പകരം പൂര്‍ണമായും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓഎസ് ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ട് ഫോണ്‍ ഷാവോമി പുറത്തിറക്കിയേക്കുമെന്നാണ് ഇന്‍ഡോനീഷ്യന്‍ വെബ്‌സൈറ്റായ ക്രിപിടെക് പറയുന്നത്.
ഷവോമി അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ എംഐ 5 എക്‌സിന് സമാനമായ ഫോണ്‍ ആയിരിക്കും പുതിയത്. ഫോണിന് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, സ്‌നാപ് ഡ്രാഗണ്‍ 625 പ്രൊസസര്‍, 4 ജിബി റാം, ഡ്യുവല്‍ ക്യാമറ, 3080 mAh ബാറ്ററി എന്നിവ ഫോണിലുണ്ടായിരിക്കുമെന്നും ഫോണിന് ഷവോമി എവണ്‍ എന്നായിരിക്കും പേരെന്നും ക്രിപിടെക് റിപ്പോര്‍ട്ട് ചെയ്യുന്നു.
എംഐയുഐ പ്ലാറ്റ്‌ഫോമിലല്ലാതെ ഷാവോമി പുറത്തിറക്കുന്ന ആദ്യത്തെ ഫോണ്‍ ആയിരിക്കും ഇത്. എംഐയുഐയുടെ ഒമ്പതാം പതിപ്പ് അടുത്തിടെയാണ് ഷവോമി ചൈനയില്‍ പ്രവര്‍ത്തന ക്ഷമമാക്കിയത്. ആന്‍ഡ്രോയിഡ് മാഷ്‌മെലോയില്‍ നിര്‍മ്മിച്ച എംഐയുഐ 9 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ഷവോമി ആരാധകര്‍
കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ഫോണുകള്‍ എന്ന പേരിലാണ് ഷാവോമി ഇന്ത്യയില്‍ ജനപ്രീതി നേടിയത്. പൂര്‍ണമായും ആന്‍ഡ്രോയിഡില്‍ അധിഷ്ടിതമായ ഫോണ്‍ പുറത്തിറക്കുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ സ്വീകാര്യത നേടാന്‍ ഒരു പക്ഷെ ഷവോമിയുടെ പുതിയ ഫോണിനായേക്കും.
https://www.facebook.com/Malayalivartha