കുടുംബാംഗങ്ങള്‍ സുരക്ഷിതരാണോ? ഇനി ഫെയ്‌സ്ബുക്കിലറിയാം
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ പരിശോധനയുമായി ഫെയ്‌സ്ബുക്ക് വരുന്നു. ഉപഭോക്താവ് സുരക്ഷിതനാണെന്നു കൂട്ടുകാരെ അറിയിക്കാനുള്ള സൗകര്യമാണു ഫെയ്‌സ്ബുക്ക് ഒരുക്കുന്നത്.
ഭീകരാക്രമണം ദുരന്തം എന്നിവ നടന്ന സ്ഥലങ്ങളിലുള്ളവരെ ഉദ്ദേശിച്ചാണു പുതിയ സൗകര്യം ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. മൊബൈല്‍ ഫോണിലെ ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്റെ മെനുവില്‍ വലതുവശത്തുള്ള മൂന്ന് കുത്തുകളില്‍ ക്ലിക് ചെയ്ത് താന്‍ സുരക്ഷിതനാണെന്ന വിവരം സുഹൃത്തുക്കള്‍ക്കു നല്‍കാന്‍ ഉപഭോക്താവിനു കഴിയുമെന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നത്.
നമ്മുടെ കൂടപിറപ്പുകള്‍ സുരക്ഷിതരാണെന്ന ഉറപ്പ് ഏറെ സ്വീകാര്യമാകുമെന്നാണു ഫെയ്‌സ്ബുക്കിന്റെ പ്രതീക്ഷ. ഇത് കൂടുതല്‍ തലങ്ങളിലേക്കും പുതിയ മാറ്റങ്ങള്‍ക്കുമുള്ള സാധ്യതകളാണെന്ന് നമുക്ക് മനസിലാക്കാം.
https://www.facebook.com/Malayalivartha