സഹകരണവകുപ്പിന്റെ ഓണച്ചന്തകള്‍ ഇന്ന് മുതല്‍
സഹകരണവകുപ്പിന്റെ ഓണച്ചന്തകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. 3500 ഓണച്ചന്തകളാണ് സഹകരണ വകുപ്പ് നടത്തുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം വെകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം എല്‍.എം.എസ്. മൈതാനത്ത് വെച്ചാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ‘ഈ ഓണവും ബക്രീദും കണ്‍സ്യൂമര്‍ ഫെഡിനൊപ്പം’ എന്നതാണ് സഹകരണവകുപ്പിന്റെ മുദ്രാവാക്യം.
വന്‍ വിലക്കുറവാണ് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാഗ്ദാനംചെയ്തത്. എല്ലായിനങ്ങള്‍ക്കും 30-40 ശതമാനം വിലക്കുറവുണ്ട്. വിലയിളവ് നല്‍കാന്‍ സര്‍ക്കാര്‍ 60 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊതുവിപണിയില്‍ കിലോഗ്രാമിന് 41 രൂപയുള്ള ജയ അരി 25 രൂപയ്ക്ക് ലഭിക്കും. 44 രൂപയുള്ള കുത്തരിക്ക് 24 രൂപയാണ് ഓണച്ചന്തയിലെ വില. 44 രൂപ വിലയുള്ള പഞ്ചസാര 22 രൂപയ്ക്ക് വില്‍ക്കും. വിപണിയില്‍ 202 രൂപ വിലയുള്ള വെളിച്ചണ്ണയ്ക്ക് 90 രൂപ കൊടുത്താല്‍ മതി.
ഉത്പന്നങ്ങളുടെയെല്ലാം ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മറ്റിനങ്ങളുടെ ഓണച്ചന്തവിലയും ബ്രായ്ക്കറ്റില്‍ വിപണിവിലയും.
അരി കുറുവ-25(38), പച്ചരി-23(33), ചെറുപയര്‍-66(95), കടല-43(90), ഉഴുന്ന്-66(98), വന്‍പയര്‍-45(85), തുവരപ്പരിപ്പ്-65(90), മുളക്-56(95), മല്ലി-74(90).
സബ്‌സിഡിയില്ലാത്ത ഇനങ്ങള്‍ ബിരിയാണി അരി കൈമ-70(80), ബിരിയാണി അരി കോല-48(60), ചെറുപയര്‍ പരിപ്പ്-64(95), പീസ് പരിപ്പ്-50(83), ഗ്രീന്‍പീസ് -35(48), ശര്‍ക്കര ഉണ്ട-53(65), ശര്‍ക്കര അച്ചുവെല്ലം-64(65), പിരിയന്‍ മുളക്- 79(120), കടുക്-50(90), ഉലുവ-45(120), ജീരകം225-(240). ആട്ട, മൈദ, കറിപ്പൊടികള്‍ എന്നിവയും വിലകുറച്ചു കിട്ടും.
https://www.facebook.com/Malayalivartha