ഓണത്തെ വരവേല്‍ക്കാനായി കൈത്തറി വസ്ത്രങ്ങളുടെ വിൽപന വിപണനമേള സജീവമാകുന്നു.
ഓണത്തിന് ഉടുത്തൊരുങ്ങാനുള്ള കൈത്തറി വസ്ത്രങ്ങളുടെ ഓണവിപണി എത്തിക്കഴിഞ്ഞു. ഹാൻവീവിന്റെയും ഹാൻടെക്സിന്റെയും നേതൃത്വത്തിൽ കൊല്ലം പാർവതി മില്ലിൽ ആരംഭിച്ച കൈത്തറി വിപണിയെ വരുന്ന ആഴ്ചകള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
തിരുവോണത്തിന് രണ്ടാഴ്ചയുണ്ടെങ്കിലും ജനങ്ങളിലേക്ക് നേരത്തെ തന്നെ എത്തിയിരിക്കെയാണ് കൈത്തറി വിപണി. പല ഡിസൈനിലുള്ള സാരികളാണ് മേളയുടെ പ്രധാന ആകർഷണം. ആയിരം രൂപ മുതൽ നാലായിരം രൂപവരെയുള്ള കസവ് സാരികൾ ഹാൻറ്റക്സിന്റെ സ്ററാളിൽ ലഭ്യമാണ്. സാരിയും ഡബിൾ മുണ്ടും ,ബെഡ്ഷീറ്റും അടങ്ങുന്ന ഓണക്കിറ്റിന് 20 മുതൽ 40 ശതമാനം വരെയാണ് വിലക്കുറവ്.
കേരളത്തിലെ വിവിധ സഹകരണ സംഘങ്ങളിൽ നിന്നുള്ള വസ്്ത്രങ്ങളാണ് കൈത്തറി വിപണിയിലെത്തിയിരിക്കുന്നത്. കൊല്ലം ജില്ലയിലെ ചെറുകിട സംഘങ്ങളുടെ ഉൽപ്പന്നങ്ങളും മേളയിൽ സജീവമാണ്. രാവിലെ 9 മുതൽ വൈകിട്ട് 9വരെയാണ് വില്പന. കൈത്തറി വസ്ത്രങ്ങളോട് ചേർന്ന് സംസ്ഥാന കയർ കോർപറേഷന്റെ സ്റ്റാളും സജീവമാണ്. ഓണക്കാലത്ത് അൻപതു ശതമാനം കിഴിവിലാണ് കയർ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നത്.
https://www.facebook.com/Malayalivartha