ജിയോ വെബ്സൈറ്റ് പ്രവർത്തനരഹിതമായി
റിലയൻസ് ജിയോയുടെ പുതിയ മൊബൈല്‍ ഫോൺ ബുക്ക് ചെയ്യാനുണ്ടായ തിരക്കിലാണ് വെബ്സൈറ്റ് പ്രവർത്തനരഹിതമായത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമുതലാണ് ബുക്കിങ് അനുവദിച്ചിരുന്നത്. ആളുകളുടെ തിരക്ക് മൂലം ആർക്കും വെബ്സൈറ്റിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല.
500 രൂപ നൽകിയാണ് ഫോൺ ബുക്ക് ചെയ്യേണ്ടത്. ബാക്കി തുകയായ 1000 രൂപ ഫോൺ ലഭിക്കുമ്പോൾ നൽകിയാൽ മതി. മൂന്നുവർഷം ഇൗ ഫോൺ ഉപയോഗിച്ചുകഴിഞ്ഞ് തിരിച്ചേൽപ്പിച്ചാൽ1500 രൂപ മടക്കിനൽകുമെന്നും കമ്പനി വാഗ്‌ദാനം ചെയ്തിരുന്നു. ഫലത്തിൽ സൗജന്യഫോൺ എന്നതാണ് കമ്പനിയുടെ ഒാഫർ. വെബ്സൈറ്റ് തകർന്നതിനെതുടർന്ന് എത്രപേർ ഫോൺ ബുക്ക് ചെയ്തു എന്ന് ഒൗദ്യോഗികമായി അറിയിക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല. അതേസമയം, രാജ്യത്തെ റിലയൻസ് സ്റ്റോറുകൾ വഴിയും ഫ്രാഞ്ചൈസികൾ വഴിയും ഫോൺ ബുക്കിങ് നടന്നിരുന്നു.
ആദ്യ വര്‍ഷം 100 ദശലക്ഷം ഫോണുകള്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സേവനങ്ങളാണ് ഫോണിനെ മറ്റു ഫോണുകളില്‍നിന്ന് വ്യത്യസ്‌തമാക്കുന്നത്. മാസം 153 രൂപയ്‌ക്ക് പരിധിയില്ലാത്ത കോളും 500 എം.ബി. ഡേറ്റയും കമ്പനി ഉപയോക്‌താക്കള്‍ക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഉയര്‍ന്ന ഡേറ്റ ആവശ്യമുള്ളവര്‍ക്ക് കമ്പനിയുടെ മറ്റു പ്ലാനുകളെ ആശ്രയിക്കാം.
https://www.facebook.com/Malayalivartha