പുരോഹിതന്മാരായി ഇനി റോബോട്ടുകളും
പുരോഹിതന്മാരായി യന്ത്രമനുഷ്യരും. ജപ്പാനില്‍ നിന്നാണ് ഈ ശാസ്ത്ര കൗതുകമായ വാര്‍ത്ത ലഭിക്കുന്നത്. പുരോഹിതന്‍ വന്നു മന്ത്രം ചൊല്ലി മടങ്ങും സാധാരണയിലും അഞ്ചിലൊന്നു നിരക്ക് കൊടുത്താല്‍ മതി. മനുഷ്യവികാരങ്ങളെ തിരിച്ചറിയുന്ന ‘പെപ്പര്‍’ റോബോട്ടുകളെ ബുദ്ധമന്ത്രങ്ങള്‍ പഠിപ്പിച്ചിറക്കിയതു ജപ്പാനിലാണ്.
ഒരു മരണാനന്തര കര്‍മത്തിന് അവിടെ ഒന്നരലക്ഷം രൂപ വരെ പുരോഹിതനു നല്‍കണം. എന്നാലോ ആളെ കിട്ടാനുമില്ല. എന്നാല്‍ യന്ത്രമനുഷ്യനെ നല്‍കുന്ന സോഫ്റ്റ്ബാങ്ക് കമ്പനിക്കു 30,000 രൂപ കൊടുത്താല്‍ മതി. മരണാനന്തര വ്യവസായങ്ങളുടെ മേളയിലാണു യന്ത്രപുരോഹിതനെ അവതരിപ്പിച്ചത്.
ബുദ്ധ പുരോഹിതര്‍ ഇതിനെ അനുകൂലിക്കുന്നില്ല. യാന്ത്രികമായല്ല മന്ത്രം ചൊല്ലേണ്ടത്. അതു ഹൃദയത്തില്‍ നിന്നാണു വരേണ്ടത്. മതത്തിന്റെ അടിസ്ഥാനം ഹൃദയബന്ധമാണ്. നമ്മുടെ നാട്ടില്‍ റിക്കോര്‍ഡറിലെ നാദസ്വരത്തിന്റെ അകമ്പടിയില്‍ വിവാഹങ്ങള്‍ നടക്കുന്നതു പോലെ, അവിടെ ‘യന്ത്രമന്ത്ര’ങ്ങളും നിലവില്‍ വന്നേക്കുമെന്ന് പുരോഹിതര്‍ പറയുന്നു.
https://www.facebook.com/Malayalivartha