സ്റ്റാറ്റസ് സ്‌ക്രീനില്‍ വിവിധ വർണ്ണങ്ങൾ കൊണ്ടുവന്ന് വാട്‌സ്ആപ്പ്
വാട്‌സാപ്പ് ടെക്‌സ്റ്റ് സ്റ്റാറ്റസുകള്‍ ഇനി വിവിധ നിറങ്ങളില്‍ പങ്കുവെക്കാന്‍ സാധിക്കും. ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പ് ഔദ്യോഗികമായി അവതരിപ്പിച്ചു. 25 കോടി വരുന്ന ദൈനംദിന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് വാട്‌സാപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇഷ്ടമുള്ള നിറങ്ങള്‍ക്കൊപ്പം വ്യത്യസ്ത അക്ഷരരൂപങ്ങള്‍ പരീക്ഷിക്കാനും ഇതില്‍ സാധിക്കും
ഫെയ്‌സ്ബുക്കില്‍ നേരത്തെ തന്നെ അവതരിപ്പിച്ച സ്റ്റാറ്റസ് ഫീച്ചറിന് സമാനമാണ് വാട്‌സാപ്പില്‍ കൊണ്ടുവന്നിരിക്കുന്ന ഈ പുതിയ ഫീച്ചര്‍. വിവിധ നിറങ്ങളിലുള്ള അക്ഷരങ്ങളും അതിന് അനുയോജ്യമായ പശ്ചാത്തലവും തിരഞ്ഞെടുത്ത് സ്റ്റാറ്റസുകള്‍ പങ്കുവെക്കാന്‍ ഇതുവഴി ഉപയോക്താക്കള്‍ക്ക് സാധിക്കും.
ഐഫോണ്‍ ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ പുതിയ ഫീച്ചറുകള്‍ ലഭ്യമാവും. ഒപ്പം സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ഇനിമുതല്‍ വാട്‌സ്ആപ്പിന്റെ വെബ് പതിപ്പിലും കാണാന്‍ സാധിക്കും.
നിങ്ങളുടെ സ്റ്റാറ്റസ് ആരെല്ലാം കാണണമെന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. നിങ്ങളുടെ സ്റ്റാറ്റസ് ആരൊക്കെ ഇതിനോടകം കണ്ടുവെന്നും അറിയാന്‍ സാധിക്കും. മറ്റൊരാളുടെ സ്റ്റാറ്റസുകള്‍ക്ക് ഫോട്ടോ, വീഡിയോ, ജിഫ് രൂപങ്ങളില്‍ മറുപടി നല്‍കാനും കഴിയും. മറുപടികള്‍ സ്റ്റാറ്റസ് ഉടമയുടെ ചാറ്റ് വിന്‍ഡോയിലാണ് കാണാന്‍ സാധിക്കുക.
https://www.facebook.com/Malayalivartha