കേരളത്തിന് ഇനി സ്വന്തം ഇന്റര്‍നെറ്റ്
കേരളാ സര്‍ക്കാര്‍ ഇനി ഇന്റര്‍നെറ്റ് വിതരണരംഗേത്തക്ക്. കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കമ്പനി - കേരളാ-െഫെബര്‍ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോണ്‍) രൂപീകരിക്കാനുള്ള നിര്‍ദേശം ഇന്നലെ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം അംഗീകരിച്ചു.
കേരളത്തിലുള്ള എല്ലാ വീടുകളിലും സ്പീഡിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ-ഫോണ്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇതിനായി 823 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കി. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും വീടുകളിലും പൂര്‍ണമായി ഡിജിറ്റല്‍വല്‍ക്കണം നടത്തുക എന്ന ഉദ്ദേശത്തോടെയാണു കെ- ഫോണ്‍ അവതരിപ്പിക്കുന്നതെന്നു മന്ത്രി ഡോ: ടി.എം. തോമസ് ഐസക്ക് പറഞ്ഞു. കേരളത്തെ കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളിലൂടെ െഫെബര്‍ ഒപ്റ്റിക്കല്‍ നെറ്റ്‌വർക്ക് ഉണ്ടാക്കും. അതിനുശേഷം പ്രാദേശിക കേബിള്‍ ടി.വി. നെറ്റ്‌വര്‍ക്കുപയോഗിച്ച് എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തിക്കും.
ഇതില്‍ തന്നെ ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭിക്കും.
https://www.facebook.com/Malayalivartha