വാട്‌സ്ആപ്പ് വീഡിയോ കോളിങ്ങിലെ ചതിക്കുഴികള്‍
നമ്മുടെ വാട്‌സ്ആപ്പ് ചാറ്റ് അതേപടി അടുത്ത കൂട്ടുകാരന്‍ പറയുന്നത് ഒന്നാലോചിച്ചു നോക്കൂ. ഭാര്യയുടെ ചാറ്റിങ് ഭര്‍ത്താവും ഭര്‍ത്താവിന്റെ ചാറ്റുകള്‍ ഭാര്യയും ഇങ്ങനെ മോണിറ്റര്‍ ചെയ്ത സംഭവങ്ങള്‍ നിരവധി. നിങ്ങളോട് അടുത്ത് ഇടപഴകുന്ന പുറത്തു നിന്നൊരാളാണ് സ്വാകാര്യത ചോര്‍ത്തുന്നതെങ്കില്‍ അത് പല തരത്തില്‍ ദോഷകരമായി ബാധിക്കാം.
വാട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ മുകളില്‍ വലതു വശത്തു മൂന്നു ഡോട്‌സ് കാണാം. ഇതില്‍ ടച്ച് ചെയ്യുമ്പോള്‍ വരുന്ന മൂന്നാമത്തെ ഓപ്ഷനാണ് വാട്‌സ്ആപ്പ് വെബ്. ഈ വെബ് ഓപ്ഷന്‍ ഓണ്‍ ചെയ്തു നോക്കുക. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന വിന്‍ഡോ ആണ് വരുന്നതെങ്കില്‍ നിങ്ങളുടെ വാട്‌സ്ആപ്പ് വെബ് ഡിസേബിള്‍ഡ് ആണ്. ആരും വിവരങ്ങള്‍ ചോര്‍ത്തുന്നില്ലെന്ന് ഉറപ്പിക്കാം.
ലാസ്റ്റ് ആക്റ്റീവ് ടുഡേ അറ്റ് 12 എ.എം’ എന്നോ മറ്റോ കാണിക്കുന്നുണ്ടോ. എങ്കില്‍ നിങ്ങളുടെ വാട്‌സ്ആപ്പ് മറ്റാരോ മോണിറ്റര്‍ ചെയ്യുന്നുണ്ട്. അവസാനം അയാള്‍ നിങ്ങളെ നിരീക്ഷിച്ച സമയം അനുസരിച്ചാണ് ‘ലാസ്റ്റ് സീന്‍’ മാറിമാറി വരുന്നത്. ലാസ്റ്റ് ആക്റ്റീവ് ടുഡേ’ കാണുന്നുണ്ടെങ്കില്‍ ആരുടെ ഫോണിലാണ് നമ്മള്‍ കണക്റ്റഡ് ആയിരിക്കുന്നത് എന്നു കൃത്യമായി അറിയാനാകില്ലെങ്കിലും ആരുമായെങ്കിലും കണക്റ്റഡ് ആണോ എന്ന് അറിയാനാകും.
ഇങ്ങനെ കാണിക്കുന്നുണ്ടെങ്കില്‍ ഏതോ കംപ്യൂട്ടറില്‍ നിങ്ങളുടെ വാട്‌സ്ആപ്പ് സിങ്ക് ആയി കിടപ്പുണ്ടെന്നാണ് അര്‍ഥം. ആ കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന ആളിന്റെ നിരീക്ഷണത്തിലാണ് നിങ്ങള്‍. അങ്ങനെ കണ്ടാല്‍ വാട്‌സ്ആപ്പിലെ വെബ് ഓപ്ഷന്‍ സെറ്റിങ്‌സിലെ ലോഗൗട്ട് ഓപ്ഷന്‍ ഉപയോഗിച്ച് ഉടന്‍ തന്നെ ലോഗൗട്ട് ചെയ്യുക.
നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ആയിരുന്ന സമയത്ത് വാട്‌സ്ആപ്പ് വെബ് എടുത്ത് ക്യുആര്‍ കോഡ് മറ്റാരോ സ്‌കാന്‍ ചെയ്ത് കംപ്യൂട്ടറില്‍ വാട്‌സ്ആപ്പ് വെബ് ആക്റ്റിവേറ്റ് ആക്കിയതാകാം. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ വാട്‌സ് സ്‌കാന്‍ എന്ന അപകടകാരിയായ ആപ്ലിക്കേഷനുണ്ട്. അത് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ചോര്‍ത്താന്‍ കംപ്യൂട്ടര്‍ പോലും വേണ്ട. ഫോണ്‍ മാത്രം മതി. ഈ ആപ്ലിക്കേഷനുപയോഗിച്ച് മറ്റൊരാളുടെ വാട്‌സ്ആപ് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ മിനിറ്റുകള്‍ മതി. പിന്നെ, ഈ ഫോണിലെ ചാറ്റുകളുടെ കോപ്പി തല്‍സമയം ആ ഫോണിലും എത്തും. ലോഗ് ഔട്ടില്‍ കയറി ഇത് ബ്ലോക്ക് ചെയ്യാം.
ഫോണിലെ സ്വകാര്യതയ്ക്കു പ്രാധാന്യം നല്‍കുന്നവര്‍ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ഒരു നിമിഷം പോലും ഫോണ്‍ അണ്‍ലോക്ക് ചെയ്തു വയ്ക്കരുത്.
https://www.facebook.com/Malayalivartha