ക്രാഷ് ടെസ്റ്റിൽ താരമായി ജീപ്പ് കോംപാസ്സ്
ജീപ്പ് കോംപാസ് വാഹന സുരക്ഷ ഉറപ്പാക്കാനുള്ള ഇടിപ്പരീക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കി. കോംപാസ് എസ്.യു.വി യൂറോ NCAP (യൂറോപ്യന്‍ ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം, എട്ട് എയര്‍ബാഗ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങളുള്ള യൂറോപ്യന്‍ സ്പെക്ക് കോംപാസാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്.
ഇടിപ്പരീക്ഷയില്‍ മുതിര്‍ന്ന യാത്രികര്‍ക്ക് 90 ശതമാനം സുരക്ഷയും കുട്ടികള്‍ക്ക് 83 ശതമാനം സുരക്ഷയും വഴിയാത്രക്കാര്‍ക്ക് 64 ശതമാനം സുരക്ഷയും നല്‍കുമെന്നാണ് കണ്ടെത്തല്‍. ലോകത്തെ വിവിധ ഇടങ്ങളിലേക്ക് ഇതെ സുരക്ഷാ മാനദണ്ഡങ്ങളില്‍ നിര്‍മിച്ച മോഡലാണ് വില്പനയ്ക്കെത്തിക്കുന്നതെന്നാണ് കമ്ബനിയുടെ അവകാശവാദം. കോംപാസ് ഒന്നര മാസങ്ങള്‍ക്ക് മുമ്ബാണ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. കോംപാസിന്നിലവില് പതിനായിരത്തിലേറെ ബുക്കിങ് പിന്നിട്ട് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്
https://www.facebook.com/Malayalivartha