പോണ് വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതിൽ കേരളം മുന്നില്‍
രാജ്യത്തെ ഓണ്‍ലൈന്‍ നെറ്റ്വര്ക്കുകളില് പോണ് വീഡിയോ അപ്ലോഡ്, ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പോണ് വീഡിയോ കാണുന്നവരുടെ എണ്ണവും കുത്തനെ കൂടി. കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ക്കാണ് ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ തിരച്ചില്‍ നടക്കുന്നതെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോണ് വീഡിയോ അപ്ലോഡ് ചെയ്യുന്നത് കേരളത്തില്‍ നിന്നാണെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓരോ മിനിറ്റിലും ശരാശരി 40 മിനിറ്റ് പോണ് വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് കേരളത്തില്‍ നിന്നുള്ള പോണ് വെബ്സൈറ്റ് വിസിറ്റ് കുത്തനെ കൂടിയത്.
എന്നാല്‍ പോണ് വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വടക്കെ ഇന്ത്യയാണ് മുന്നില്‍. രാജ്യത്ത് ഹരിയാനയില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ പോണ് വീഡിയോ കാണുന്നതെന്നാണ് റിപ്പോര്‍ട്ട്. പോണ് വെബ്സൈറ്റിലെ സന്ദര്‍ശകരില്‍ 75 ശതമാനവും സ്മാര്‍ട്ട്ഫോണുകളില്‍ നിന്നാണ്.
മൊത്തം പോണ് വീഡിയോ അപ്ലോഡിങ്ങില് 38 ശതമാനവും കുട്ടികളുടെ ലൈംഗിക വീഡിയോകളാണ്. സ്കൂള്‍ കുട്ടികള്‍, കൗമാരക്കാര്‍, ദേശി ഗേള്‍സ് എന്നിവയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന വാക്കുകള്‍. രാജ്യത്തെ നെറ്റ് ഉപഭോക്താക്കള്‍ ദിവസവും 35 ശതമാനം വീഡിയോകളാണ് ഡൗണ്‍ലോഡ് ചെയ്യുന്നത്. ആയിരക്കണക്കിന് ടെറാബൈറ്റ് പോണ് വീഡിയോകളാണ് ദിവസവും ഡൗണ്‍ലോഡ് ചെയ്യുന്നു.
https://www.facebook.com/Malayalivartha