ബെംഗലുരുവില്‍ നിന്ന് തിരുവനനന്തപുരത്തെത്താന്‍ വേണ്ടത് വെറും 41 മിനിട്ട്
ഹൈപ്പര്‍ലൂപ്പിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നമുക്ക് ഇടയിലേക്ക് ഇറങ്ങിവന്നത് അടുത്ത ദിവസങ്ങളിലാണ്. ഡല്‍ഹിയില്‍ നിന്നും ഭൂമിയിലൂടെ മുംബൈയിലെത്താന്‍ നാളെയുടെ ഗതാഗതമാര്‍ഗ്ഗമെന്ന വിശേഷിപ്പിക്കപ്പെട്ട ഹൈപ്പര്‍ലൂപ്പിലൂടെ ഒരു മണിക്കൂര്‍ പോലും വേണ്ടെന്ന അവകാശവാദത്തെ പലരും സംശയത്തോടെയാണ് കണ്ടത്. ബെംഗലുരുവില്‍ നിന്ന് തിരുവനനന്തപുരത്തെത്താന്‍ വേണ്ടത് 41 മിനിട്ട്. റോഡും റെയിലും കടലും പുഴയും ആകാശവും ഗതാഗതത്തിന് വിനിയോഗിച്ച മനുഷ്യന്‍ യാത്ര ചെയ്യാന്‍ പുതിയതായി കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഹൈപ്പര്‍ ലൂപ്പ്.
വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ വിമാനത്തോളമോ അതിലേറെയോ വേഗതയില്‍ ഭൂമിയിലൂടെ തന്നെ സഞ്ചരിക്കാനുള്ള മാര്‍ഗ്ഗമാണ് ഹൈപ്പര്‍ലൂപ്പ്. ഹൈപ്പര്‍ലൂപ്പ് വണ്‍ എന്ന സ്ഥാപനം തിരഞ്ഞെടുത്ത 35 പാതകളില്‍ അഞ്ചെണ്ണം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത് ഇന്ത്യയില്‍ നിന്നാണ്. ലോകത്തെ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യവും വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയുമായ ഇന്ത്യ ഹൈപ്പര്‍ലൂപ്പ് പോലൊരു സംരംഭത്തിന് എന്തുകൊണ്ടും അനുയോജ്യമാണെന്ന വിലയിരുത്തലാവാം ഇതിനു പിന്നില്‍.
ബെംഗലുരുവില്‍ നിന്നും ചെന്നൈവരെ 20 മിനുട്ടുകൊണ്ട് (334 km) യാത്രചെയ്യാവുന്ന പാതയാണ് ഇന്‍ഫി ആല്‍ഫയും എഇകോമും നിര്‍ദ്ദേശിച്ചത്. ബംഗലുരു മുതല്‍ തിരുവനന്തപുരം വരെ 41 മിനുട്ടുകൊണ്ട് (736km) എത്താവുന്ന പാതയാണ് ലക്‌സ് ഹൈപ്പര്‍ലൂപ്പ് നെറ്റ്‌വര്‍ക്ക് സമര്‍പ്പിച്ച നിര്‍ദ്ദേശത്തിലുള്ളത്. 55 മിനുട്ടുകൊണ്ട് ജയ്പുര്‍ വഴിയുള്ള ഡല്‍ഹി -മുംബൈ പാതയാണ് (1317km) ഡിന്‍ക്ലിക്‌സ് ഗ്രൗണ്ട് നെറ്റ്‌വര്‍ക്ക് സമര്‍പ്പിച്ചത്. മുംബൈയില്‍ നിന്നും 50 മിനുട്ടുകൊണ്ട് ബെംഗലുരു വഴി ചെന്നൈയിലേക്കുള്ള പാതയാണ് (1102km) ഹൈപ്പര്‍ലൂപ്പ് ഇന്ത്യ സമര്‍പ്പിച്ചത്.
2021 ഓടെ ഇന്ത്യയില്‍ ഹൈപ്പര്‍ലൂപ്പ് പാതകള്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് ഹൈപ്പര്‍ലൂപ്പ് ഇന്ത്യ അവകാശപ്പെടുന്നത്. ഈ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാരുമായി ഇവര്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്രത്തിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നു.
https://www.facebook.com/Malayalivartha