ഓക്‌സിജന്‍ ഡിജിറ്റല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്‌ഘാടനം 29 ന്
പ്രമുഖ ഡിജിറ്റല്‍ ഉല്‍പന്ന വിതരണക്കാരായ ഓക്‌സിജന്‍ ഗ്രൂപ്പ് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് , ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടര്‍ ഐ.പി. കാമറ, ഇന്‍വര്‍ട്ടര്‍ തുടങ്ങിയവയുടെ വന്‍ശ്രേണിയുമായി കോട്ടയം നാഗമ്പടത്ത് മാതൃഭൂമിക്ക് സമീപം എം.സി.റോഡ്‌സൈഡില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെയും കോര്‍പ്പറേറ്റ് ഓഫീസിന്റെയും ഉദ്‌ഘാടനം 29 ന് 10.30-ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മുഖ്യാതിഥിയായിരിക്കും. ആദ്യ വില്‍പ്പന ജോസ്‌കെ.മാണി എം.പി. നിര്‍വഹിക്കും. നാല് നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന കോര്‍പ്പറേറ്റ് മന്ദിരത്തില്‍ റീട്ടെയില്‍ ഹോള്‍സെയില്‍ സര്‍വീസ് എന്നീ വിഭാഗങ്ങള്‍ക്കായി പ്രത്യേകം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈടെക് ഷോറൂമില്‍ അന്താരാഷ്‌ട്ര വിപണികളില്‍ ലഭ്യമായ സ്‌മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പുകളും ലോകവിപണിയിലെത്തിക്കുന്ന അതേനിമിഷം ലഭ്യമാക്കുകയാണ് ഓക്‌സിജന്‍ ഗ്രൂപ്പിന്റെ ലക്ഷ്യം. ഓക്‌സിജന്‍ ഗ്രൂപ്പിന്റെ 22-ാമത്തെ മെഗാസ്റ്റോറാണിത്. പ്രമുഖ മൊബൈല്‍ - ഐടി കമ്പിനികളുടെ ഉല്‍പന്നങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കാനുളള സൗകര്യവും ക്രമീകരിച്ചുട്ടുണ്ട്. കൂടാതെ കമ്പിനികളുടെ ബ്രാന്‍ജ് എക്‌സ്‌പോര്‍ട്ടുകളുടെ സേവനവും ലഭ്യമായിരിക്കും. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും വാങ്ങിയ ലാപ്‌ടോപ്പുകളുടെ സര്‍വീസിനായി വിദഗ്‌ധ ടെക്‌നിഷ്യന്മാരുടെ വിഭാഗവും പ്രവര്‍ത്തിക്കും. ഉദ്‌ഘായനത്തോടനുബന്ധിച്ച് 2,999 രൂപ മുതലുളള സ്‌മാര്‍ട്ട് ഫോണുകള്‍, 3,999രൂപ മുതലുളള ടാബ്‌ലെറ്റുകള്‍ കൂടാതെ സ്‌മാര്‍ട്ട് ഫോണിനം ടാബിലെറ്റനുമൊപ്പം അക്‌സസറീസുകള്‍ സൗജന്യം. എല്ലാ ലാപ്‌ടോപ്പകളോടുംമൊപ്പം ഉറപ്പായ സമ്മാനങ്ങള്‍ തുടങ്ങിയ നിരവധി ഓഫറുകളും ഓക്‌സിജന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ സ്‌മാര്‍ട്ടഫോണ്‍, ലാപ്‌ടോപ് എക്‌സ്‌ചേഞ്ചി ചെയ്‌ത് പുതിയത് വാങ്ങാനുളള സൗകര്യവും ലളിത മാസ തവണ വ്യവസ്ഥയിലുളള ലോണ്‍ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha