സൂപ്പര്‍ബൈക്ക് ശ്രേണിയില്‍ പുതുചരിത്രം കുറിക്കാന്‍ ഇവനെത്തുന്നു...
സൂപ്പര്‍ ബൈക്കുകളുടെ ലോകത്തെ ഇറ്റാലിയന്‍ സൗന്ദര്യമാണ് ഡുകാറ്റി. രൂപഭംഗിയും പെര്‍ഫോമന്‍സ് മികവുകൊണ്ടും ബൈക്ക് പ്രേമികളുടെ മനസില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ബ്രാന്‍ഡ്. സൂപ്പര്‍ബൈക്ക് ശ്രേണിയില്‍ പുതുചരിത്രം കുറിക്കാന്‍ ഡുകാറ്റി പരിചയപ്പെടുത്തുന്ന പുതിയ താരമാണ് പാനിഗാല്‍ വി4. ഈ സൂപ്പര്‍ മോഡല്‍ അടുത്തവര്‍ഷമാദ്യം ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. പ്രതീക്ഷിക്കുന്ന വില 20 ലക്ഷം രൂപ.
അത്യാകര്‍ഷകമായ രൂപഭംഗി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഉന്നത നിര്‍മ്മാണ നിലവാരം, കരുത്തുറ്റ എന്‍ജിന്‍, മികച്ച ബ്രേക്കിംഗ് സംവിധാനം എന്നിങ്ങനെ ധാരാളം മികവുകളാല്‍ സമ്പന്നമാണ് വി4. 214 ബി.എച്ച്.പി കരുത്തും 124 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ശക്തിപകരുന്ന 1103 സി.സി, 4 സിലിണ്ടര്‍, ലിക്വിഡ് കൂളായ എന്‍ജിനാണ് പാനിഗാല്‍ വി4നെ നിയന്ത്രിക്കുന്നത്. ഗിയറുകള്‍ ആറ്. സ്‌പോര്‍ട്ടീ യാത്രാ ആസ്വാദര്‍ക്ക് അനുയോജ്യമായ വിധമാണ് റൈഡിംഗ് പൊസിഷന്റെ സജ്ജീകരണം. 198 കിലോഗ്രാം മാത്രമാണ് ഭാരമെന്നത്, റൈഡിംഗ് കൂടുതല്‍ ആസ്വാദ്യവും ആയാസരഹിതവുമാക്കും.
ഡുകാറ്റിയുടെ സേഫ്റ്റി പാക്ക്, മുന്നില്‍ 2ഃ330എം.എം ഫ്‌ളോട്ടിംഗ് ഡിസ്‌ക്, പിന്നില്‍ 245 എം.എം ഡിസ്‌ക് ബ്രേക്കുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സംവിധാനം (എ.ബി.എസ്), ട്രാക്ഷന്‍ കണ്‍ട്രോള്‍, അത്യാധുനികവും മികവുറ്റതുമായ സസ്‌പെന്‍ഷനുകള്‍ എന്നിങ്ങനെ സുരക്ഷയും സുഖയാത്രയും ഉറപ്പാക്കുന്ന ഘടകങ്ങള്‍ പാനിഗാല്‍ വി4ന് ഡുകാറ്റി നല്‍കിയിട്ടുണ്ട്. ബോഡിയില്‍ വലിയ ഡബിള്‍ ലെയര്‍ ഫെയറിംഗാണ് വി4ന്റെ സവിശേഷഘടകം. ഡയമണ്ട് ആകൃതിയിലാണ് വലിയ ഇന്ധനടാങ്ക് കൊത്തിയെടുത്തിരിക്കുന്നത്. ഇതില്‍ 16 ലിറ്റര്‍ പെട്രോള്‍ നിറയും. പിറേലി ഡയാബ്‌ളോ സൂപ്പര്‍കോസ എസ്.പി ടയറുകളാണ് മറ്റൊരു സവിശേഷത. 5 സ്‌പോക്ക് അലോയ് വീലുകളും രൂപകല്പനയെ മികവുറ്റതാക്കുന്നു. 17 ഇഞ്ച്, ട്യൂബ്‌ലെസ് ടയറുകളാണിത്. ഹെഡലൈറ്റ്, ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍, ടെയ്ല്‍ലൈറ്റ് എന്നിവയെല്ലാം എല്‍.ഇ.ഡി മോടിയിലാണുള്ളത്.
https://www.facebook.com/Malayalivartha