പുതിയ താരത്തെ അവതരിപ്പിച്ച് ടൊയോട്ട
അതിവേഗം വളരുന്ന എസ്.യു.വി. ശ്രേണിയിലേക്ക് പുതിയ താരത്തെ അവതരിപ്പിക്കുകയാണ് ടൊയോട്ട. ഇന്‍ഡൊനീഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച ടൊയോട്ടയുടെ പുതിയ എസ്.യു.വി.യായ റഷ് ഇന്ത്യയിലേക്കുള്ള വരവ് അറിയിക്കുകയാണ്.
അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യ ഓട്ടോ ഷോയില്‍ റഷുമായി ടൊയോട്ട എത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലിറക്കിയ എല്ലാംതന്നെ നേട്ടം കൊയ്ത ചരിത്രവുമായാണ് റഷ് എത്തുന്നത്. ഹ്യുണ്ടായി ക്രീറ്റ, റെനോ ക്യാപ്ചര്‍ എന്നിവയ്ക്കായിരിക്കും റഷ് തലവേദനയാവുന്നത്. രണ്ടാം തലമുറ റഷാണ് ഇന്‍ഡൊനീഷ്യയില്‍ ഇറക്കിയത്. പുത്തന്‍ 7 സീറ്ററാണെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഇന്ത്യയില്‍ ഇത് ഫൈവ് സീറ്ററായിരിക്കാനാണ് സാധ്യത.
ഇന്നോവ എന്ന മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ ഇന്ത്യയില്‍ കത്തി നില്ക്കുമ്പോള് ആ ശ്രേണിയില്‍ ഇനിയൊരു മത്സരത്തിന് ടൊയോട്ട മുതിരില്ല എന്ന് കരുതുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha