ആരെയും ആകർഷിക്കും ഒഖിനാവ പ്രെയിസ് സ്കൂട്ടറിന്റെ ഫീച്ചറുകൾ...
2023നു മുമ്പ് പൂര്‍ണമായും ഇലക്ട്രിക് യുഗത്തിലേക്ക് ചുവടുവെയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ വാഹനനിര്‍മാതാക്കള്‍ നിരവധി മോഡലുകൾ അവതരിപ്പിച്ചിരുന്നു. എല്ലാവരെയും ആകർഷിക്കുന്ന വാഹനങ്ങളുടെ കൂട്ടത്തിൽ ഒന്നാണ് ഒഖിനാവ പ്രെയ്സ് എന്ന സ്കൂട്ടർ.
പെട്രോള്‍ സ്കൂട്ടർ അല്ലെങ്കിലും ഒഖിനാവക്ക് രൂപഭാവങ്ങളില്‍ പെട്രോള്‍ സ്കൂട്ടറുകളുമായിട്ടാണ് സാമ്യം. ഫുള്‍ചാര്‍ജില്‍ 200 കിലോ മീറ്റര്‍ വരെ പുതിയ സ്കൂട്ടറില് നിന്ന് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 59,899 രൂപക്കാവും ഒഖിനാവ ഇന്ത്യയില്‍ ലഭ്യമാവുക. 12 ഇഞ്ച് ടയറില്‍ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നു.
അധിക സുരക്ഷക്കായി ഇ.എ.ബി.എസും ഉണ്ട്. യാത്രസുഖത്തിനായി ടെലിസ്കോപ്പിക് ഫോര്‍ക്ക് സസ്പെന്ഷന് മുന്‍വശത്തില്‍ ഡബിള്‍ ഷോക്ക് സസ്പെന്ഷന് പിന്നിലും നല്‍കിയിരിക്കുന്നു. ഇതിന്റെ എല്‍.ഇ.ഡി ഹെഡ്ലൈറ്റ് ഡേ ടൈം റണ്ണിങ് ലൈറ്റുമാണ് സ്കൂട്ടറില് പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കുക. ഹോണ്ട ഡിയോയുമായി ചെറുതല്ലാത്ത സാമ്യമുണ്ട് മുന്‍വശത്തിന് . 1000 വാട്ടിന്റെ ഇലക്ട്രിക് മോട്ടോറാണ് സ്കൂട്ടറിന് കരുത്ത് പകരുക. എന്‍ജിന്‍ പരാമവധി 3.35 ബി.എച്ച്.പി കരുത്ത് നല്‍കും. 75 കിലോ മീറ്ററാണ് പരാമവധി വേഗം. രണ്ട് ബാറ്ററി ഒാപ്ഷനുകളില് വാഹനം ലഭ്യമാകും.
ആറ് മുതല്‍ എട്ട് മണിക്കൂറിനുള്ള ചാര്‍ജാവുന്ന വി.ആര്‍.എല്‍.എ ബാറ്ററിയും രണ്ട് മണിക്കൂറില്‍ ചാര്‍ജാവുന്ന ലിഥിയം-അയേണ്‍ ബാറ്റയും സ്കൂട്ടറിനുണ്ട്. സൈഡ് സ്റ്റാന്ഡ് സെന്‍സര്‍, കീലെസ്സ് എന്‍ട്രി, ഫൈന്‍റ് മൈ സ്കൂട്ടര് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും സ്കൂട്ടറില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 19.5 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ്.
https://www.facebook.com/Malayalivartha