ഇരുവശത്തും സ്‌ക്രീനുള്ള സ്‌മാര്‍ട്ട് ഫോണുകള്‍ക്ക് പ്രിയമേറുന്നു
സ്മാര്‍ട്ട് ഫോണുകളെ എങ്ങനെയൊക്കെ കൂടുതല്‍ സാമാര്‍ട്ടാക്കാം എന്ന് നോക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് റഷ്യന്‍ കമ്പനിയായ യോട്ടാമൊബൈലിന്റെ യോട്ടാ ഡിവൈസില്‍ നിന്നും യോട്ടാ ഫോണ്‍ രംഗത്ത് വരുന്നത്
തിരിച്ചാലും മറിച്ചാലും സ്ക്രീനുകള്‍ കാണാന്‍ കഴിയുന്ന ഫോണ്‍ വരുന്നു. ഈ മിടുക്കന്‍ ഫോണിന്റെ ഒരു സ്ക്രീന്‍ എല്‍ സി ഡിയും മറ്റൊന്ന് ഇ പേപ്പറുമാണ്. ഈ ഫോണിന്റെ ആദ്യ മാതൃക പരീക്ഷണാടിസ്ഥാനത്തില്‍ യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങിലാവും ലഭ്യമാക്കുക
യാത്രാ ടിക്കറ്റുകള്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിനും വായനാ സുഖം നല്‍കാനുമാണ് ഇ പേപ്പര്‍ ബ്ളാക്ക് ആന്‍ഡ് വൈറ്റ് സ്ക്രീനുകള്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം മറ്റ് സേവനങ്ങള്‍ക്കായി മറുവശത്തുള്ള കളര്‍ സ്ക്രീനും ഉപയോഗിക്കാം. കണ്ണിന് കൂടുതല്‍ നല്ല ഇ പേപ്പര്‍ സ്ക്രീന്‍, ബാറ്ററി ചാര്‍ജ് കുറവുള്ളപ്പോള്‍ അധികം ചാര്‍ജ് നഷ്ടപ്പെടാതെ ഫോണ്‍ ഉപയോഗിക്കാനും സഹായിക്കും. ഈ ഫോണുകളുടെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ കമ്പനി പുറത്ത് വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha