ഇലക്ട്രിക് സൂപ്പര്‍ബൈക്ക് എംഫ്‌ളക്‌സ് വണ്‍ വിപണിയിലെത്തുന്നു...
ഇലക്ട്രിക് സൂപ്പര്‍ബൈക്കായ എംഫ്‌ളക്‌സ് വണ്‍ 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ എംഫ്‌ളക്‌സ് മോട്ടോഴ്‌സാണ് ഈ പരിസ്ഥിതി സൗഹൃദ ബൈക്ക് അവതരിപ്പിക്കുന്നത്.
തുടക്കത്തില്‍ ന്യൂഡല്‍ഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക് സൂപ്പര്‍ബൈക്ക് ലഭ്യമാകുക. ഇവിടെ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ തുറക്കാനായി കമ്പനി ലക്ഷ്യമിടുന്നുണ്ട്. മൂന്നു സെക്കന്‍ഡുകള്‍കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുമെന്നതാണ് പുതിയ മോഡലിന്റെ പ്രത്യേകതകളിലൊന്നാണ്.
പരമാവധി 80 bhp കരുത്തും 84 Nm torque പുറപ്പടുവിക്കുന്നതാണ് എംഫ്‌ളക്‌സ് വണ്ണിലെ ഇലക്ട്രിക് മോട്ടോര്‍.9.7 കിലോവാട്ട് ഹവര്‍ ശേഷിയുള്ള സാംസംഗ് ലിഥിയം അയണ്‍ ബാറ്ററിയാണ് ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. പൂര്‍ണ്ണമായി ബാറ്ററി ചാര്‍ജ് ചെയ്താല്‍ സിറ്റി റൈഡിംഗ് സാഹചര്യങ്ങളില്‍ 200 കിലോമീറ്റര്‍ യാത്ര ചെയ്യാം.ആറ് ലക്ഷം രൂപയില്‍ താഴെയാണ് ഇലക്ട്രിക് സൂപ്പര്‍ബൈക്കിന്റെ വില. റീജനറേറ്റീവ് ബ്രേക്കിംഗ് ആണ് ബൈക്കിന്റെ സവിശേഷത. ഹൈസ്‌പെക് ബ്രെംബോ ബ്രേക്കുകളായിരിക്കും ബൈക്കിന്റെ ബ്രേക്കിംഗ് ഡ്യൂട്ടി നിര്‍വ്വഹിക്കുന്നത്.സ്മാര്‍ട്ട് ഡിസ്‌പ്ലേ കാഴ്ച്ചവെയ്ക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഴിവുകള്‍ ഉള്‍കൊള്ളുന്ന ബൈക്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി സാധ്യമാണ്.
https://www.facebook.com/Malayalivartha