ബെന്‍സ് എസ് ക്ലാസിനും ഓഡ് എ-8 നും കടുത്ത വെല്ലുവിളിയുമായി ബിഎംഡബ്ലിയു 7 സീരിസ്
കാര്‍ പ്രേമികളെ ഹരം കൊള്ളിച്ചുകൊണ്ട് ബി.എം.ഡബ്ലിയു.വിന്റെ പുതിയ പതിപ്പ് ഇന്ത്യയിലേക്കെത്തുന്നു. മേഴ്‌സ്‌ഡസ് ബെന്‍സ് എസ് ക്ലാസിനും ഓഡ് എ-8 നും കടുത്ത വെല്ലുവിളിയുമായാണ് ബിഎംഡബ്ലിയു 7 സീരിസിലുള്ള കാറുകള്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. ഈ കാറുകള്‍ ഈ വര്‍ഷം പകുതിയോടെ ഇന്ത്യന്‍ വിപണിയിലെത്തും. 1 മുതല്‍ 1.10 കോടി രൂപ വരെയാണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത്. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളുടെ ചെന്നൈ പ്ലാന്റ് വഴിയായിരിക്കും ഇവ പുറത്തിറങ്ങുക.
ഇതുവരെ 6 സീരിസിലുള്ള ബിഎംഡബ്ലിയു കാറുകളാണ് ഇന്ത്യയില്‍ പുറത്തിറങ്ങിയിട്ടുള്ളത്. അത്യാഡംബരത്തിന്റെ പരിവേഷവുമായാണ് പുതിയ ബിഎംഡബ്ലിയു വരുന്നത്.
ബോഡിയിലും, ഇന്റീരിയല്‍ ഡെക്കറേഷനിലും ഒട്ടേറെ പുതുമകള്‍ കൊണ്ടു വരാനും ശ്രമിച്ചിട്ടുണ്ട്. എല്‍ഇഡി ഹെഡ്‌ലൈറ്റ്, പരിഷ്‌കരിച്ച കിഡ്‌നി ഗ്രില്‍, ഫ്രണ്ട് ബംബര്‍ , എയര്‍ ഡാം, ബംബറിലെ ചെറിയ ഇന്റിക്കേറ്ററുകള്‍ എന്നിവയെല്ലാം പുതിയ ബി.എം.ഡബ്ലിയു.വിലുണ്ട്.
സീറ്റുകളെല്ലാംതന്നെ സൗകര്യമാകും വിധം പരിഷ്‌കരിച്ചിട്ടുമുണ്ട്. 9.2 ഇഞ്ച് വലിപ്പത്തിലുള്ള സ്‌ക്രീനും, 1200 വാട്‌സ് ഉള്ള സറൗണ്ടിംഗ് സൗണ്ട് സിസ്‌റ്റവും ഈ മോഡലിന്റെ പ്രത്യേകതയാണ്. 10.3 ഇഞ്ച് വലിപ്പമുള്ള ബാക്ക് പാനലില്‍ ത്രിഡി ഗ്രാഫിക്‌സുമുണ്ട്.
സുരക്ഷയ്‌ക്കും വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ബി.എം.ഡബ്ലിയു. നൈറ്റ് വിഷന്‍, ഡൈനാമിക് ലൈറ്റ് സ്‌പോട്ട്, പാര്‍ക്കിംഗ് സഹായി, ഡ്രൈവര്‍ സഹായി പ്ലസ് തുടങ്ങീ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
കാര്യക്ഷമമായ യാത്രക്ക് വേണ്ട എല്ലാ സാകര്യങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്. 2993 സിസി പവറുള്ള 6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്.
ഇത്രയേറെ സവിശേഷതകളുള്ള ബി.എം.ഡബ്ലിയു. 7 സീരിസ് നമ്മുടെ നിരത്തുകളില്‍ പുതു വിപ്ലവം തന്നെയൊരുക്കും.
https://www.facebook.com/Malayalivartha