ഒടുവിൽ പല്ലു തേയ്ക്കാനുള്ള യന്ത്രവും ഇറങ്ങി ! ; മൂന്നു സെക്കൻഡിൽ കാര്യം തീർക്കാം
രാവിലെ എണീറ്റാലുടനെയുള്ള അടുത്ത 'ആചാരം' പല്ലു തേയ്ക്കലാണ്. എന്നാൽ അതിനും മടിയുള്ള ചിലരുണ്ട്, ആരെങ്കിലും ഒന്ന് തേയ്ച്ചു തന്നിരുന്നെകിൽ എന്ന് ആശിച്ചുകൊണ്ട് ഇരിക്കുന്നവർ. എങ്കിൽ അത്തരത്തിലുള്ളവർ തയ്യാറായിക്കോളു എന്നാണ് " യൂണിക്കോ " എന്ന ലോകത്തിലെ ആദ്യത്തെ പേറ്റന്റ് സ്മാര്‍ട്ട് ബ്രഷ് പറയുന്നത്.
ദിനംപ്രതി പലതരത്തിലുള്ള ടെക്നോളോജിയാണ് നമ്മുടെ ചുറ്റും നടന്നുകൊണ്ടിരിക്കുന്നത് അത്തരത്തിലുള്ള ഒരു കണ്ടുപിടുത്തമാണ് യൂണിക്കോയും അവതരിപ്പിച്ചിരിക്കുന്നത്. വെറും 3 സെക്കൻഡിൽ നമ്മുടെ പല്ലുകള്‍ വൃത്തിയാക്കാന്‍ കഴിയുന്ന പുതിയ ഒരു ഉപകരണം.
ഒരു വാട്ട് യൂണിറ്റിലുള്ള പവര്‍ യൂണിറ്റുകൾ, ഡോക്ക്, യുവി സ്റ്റേഷന്‍ എന്നിവയാണ് ഇതിൽ ഉൾക്കൊള്ളിച്ചിയ്ക്കുന്നത്. ഓരോ യൂണിറ്റിലും പല ചെറിയ ബ്രൂസ് ബ്രഷ് ഉണ്ട് ഇത് എല്ലാ വശങ്ങളില്‍ നിന്നും പല്ല് വൃത്തിയാക്കാന്‍ വേഗത്തില്‍ സഹായിക്കുന്നു. നിസോള നികെലെ കണ്ടുപിടിച്ച ഈ ഉപകരണം 1.87 സെക്കന്റ് മാത്രമേ പല്ലു വൃത്തിയാക്കാനായി എടുത്തുള്ളൂ.
യൂണികോ ഒരു പേറ്റന്റ് ഇഞ്ചക്ഷന്‍ ടൂത്ത് പേസ്റ്റ് സംവിധാനം ആണ് ഇതിലൂടെ ഉപയോഗിക്കുന്നത്. നമ്മുടെ എല്ലാ പല്ലുകളിലും പേസ്റ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന സവിശേഷത.
ഫെബ്രുവരി മുതൽ വിപണിയിൽ ലഭ്യമാകുമെന്ന് കരുതുന്ന ഉപകരണത്തിന്റെ ഏകദേശ വില Rs.11,000 രൂപയാണ്.
വീഡിയോ കാണൂ...
https://www.facebook.com/Malayalivartha