ഇനി ലെക്സസ് 5.4 സെക്കന്‍ഡിൽ 100 കിലോമീറ്റര്‍ കീഴടക്കും; വില 1.77 കോടി രൂപ
ഇനി അമ്പരക്കാനുള്ള നാളുകൾ...പുതു വർഷത്തോടെ വാഹന നിർമ്മാണ മേഖലയിലും ഉയർച്ചകൾ കൈവരിക്കുകയാണ്. ലെക്സസ് എല്‍എസ് 500h ഇന്ത്യയിന്‍ വിപണിയില്‍ എത്തിയാതായതാണ് പുതിയ റിപ്പോർട്ടുകൾ.
ഇന്ത്യയില്‍ ലെക്സസ് മോഡലുകളുടെ നിര അഞ്ചായി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിൽ 1.77 കോടി രൂപയാണ് ലെക്സസ് എല്‍എസ് 500h സെഡാന്റെ എക്സ്ഷോറൂം വില.
ലക്ഷ്വറി, അള്‍ട്രാ ലക്ഷ്വറി, ഡിസ്റ്റിങ്റ്റ് എന്നീ മൂന്ന് വകഭേദങ്ങളിലാണ് പുതിയ ലെക്സസ് എല്‍എസ് 500h ലഭ്യമാവുക. അള്‍ട്രാ ലക്ഷ്വറി വേരിയന്റിന്റെ എക്സ്ഷോറൂം വില 1.82 കോടി രൂപയാണ്. ഡിസ്റ്റിങ്റ്റ് വേരിയന്റിന്റെ വില 1.93 കോടി രൂപയും.
പുതിയ ലെക്സസിന്റെ ഇന്ധനക്ഷമത 15.38 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് ഇലക്‌ട്രിക് മോട്ടോറുകളുടെ പിന്തുണയോടെയുള്ള 3.5 ലിറ്റര്‍ V6 എഞ്ചിന്‍ കരുത്തിലാണ് എല്‍എസ് 500h നെ ഒരുക്കിയിരിക്കുന്നത്.
ഹൈബ്രിഡ് കരുത്ത് ഉള്‍പ്പെടെ പരമാവധി 354 bhp കരുത്താണ് ലെക്സസ് എല്‍എസ് 500h ഉത്പാദിപ്പിക്കുക. 5,235 മി.മീ നീളവും, 1,900 മി.മീ വീതിയും, 1,450 മി.മീ ഉയരവുമാണ് ലെക്സസ് എല്‍എസ് 500h ന് ഉള്ളത്.
5.4 സെക്കന്‍ഡുകളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എല്‍എസ് 500h ന് സാധിക്കുമെന്നാണ് സൂചന. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പുതിയ ലെക്സസ് സെഡാന്റെ പരമാവധി വേഗത.
https://www.facebook.com/Malayalivartha