മത്സരയോട്ടത്തിൽ ആമസോണും ഫ്ലിപ്കാർട്ടും; വീണു കിട്ടിയ ചാകര ജനങ്ങൾക്ക് ആശ്വാസമേകും
ഓൺലൈൻ ഷോപ്പിംഗ് ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് മുന്‍നിര ഇ കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണും ഫ്ലിപ്കാർട്ടും മത്സര വില്‍പ്പന മേളകളുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ഫ്ളിപ്പ്കാര്‍ട്ടിന്‍റെ റിപ്പബ്ലിക്ക് ഡേ സെയില്‍ ജനുവരി 21 മുതല്‍ 23 വരെയാണ്. ആമസോണിന്‍റെ ദ ഗ്രേറ്റ് ഇന്ത്യന്‍ സെയിലും ഇതേ ദിവസങ്ങളിലാണ് എന്നാൽ 24 വരെ നീളും എന്നുമാത്രം.
മുന്‍കാല വില്‍പ്പനകളിലെന്ന പോലെ ഇക്കുറിയും സ്മാര്‍ട്ട് ഫോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കുമാണ് ഇരുഗ്രൂപ്പുകളുടെയും ഓഫര്‍ പെരുമഴ. കൂടാതെ മറ്റ് ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങളും നൂറുകണക്കിന് ഓഫറുകളുമാണ് ഇരു സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നത്.
ആമസോണ്‍ മൊബൈല്‍ ഫോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും 40 ശതമാനം വരെയാണ് വിലക്കിഴിവ് നല്‍കുന്നത്. 60 ല്‍ അധികം ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍, 40 ല്‍ അധികം മറ്റ് ബ്രാന്‍ഡുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍, 300ല്‍ അധികം ഓഫറുകള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉണ്ടാവും.
മുന്നൂറിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓഫറും ആമസോണ്‍ നല്‍കുന്നുണ്ട്. എക്സ്ചേഞ്ച് ഓഫറുകള്‍ അഞ്ഞൂറിലധികം ഉത്പന്നങ്ങള്‍ക്കാണുള്ളത്.
എച്ച്‌ഡിഎഫ്സി ബാങ്ക് കാര്‍ഡുകള്‍ക്ക് പത്ത് ശതമാനം അധിക ആനുകൂല്യവും. ആമസോണ്‍ പേ വഴി ഇടപാട് നടത്തുന്നവര്‍ക്ക് 10 ശതമാനം ഇളവും ആമസോണ്‍ നല്‍കും.
സ്മാര്‍ട്ട് ഫോണുകള്‍ക്ക് അന്‍പത് ശതമാനത്തോളം വിലക്കിഴിവിനൊപ്പം ബൈ ബാക്ക് ഗാരന്‍റിയും എക്സ്റ്റെന്‍ഡ് വാറന്‍റിയുമാണ് ഫ്ളിപ്പ്കാര്‍ട്ടിന്‍റെ വാഗ്ദാനം. ലാപ്ടോപ്പുകള്‍, ക്യാമറ ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍ക്ക് 80 ശതമാനം വിലക്കിഴിവാണ് നല്‍കുന്നത്.
വസ്ത്രം അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് 50 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. വാഷിങ് മെഷീന്‍, ടിവി ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍ക്ക് 70 ശതമാനം വരെയാണ് വിലക്കിഴിവുണ്ടാവുക.
അടുക്കള ഉപകരണങ്ങള്‍ക്കും മറ്റും 40 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവുണ്ടാവും. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, കായികം, പുസ്തകം, കളിപ്പാട്ടം തുടങ്ങിയവയ്ക്ക് 70 ശതമാനം വരെ വിലക്കിഴിവുണ്ടാവും. ബാങ്കിങ്ങ് പാർട്നെരായ സിറ്റി ബാങ്ക് ഈ ഉത്പന്നങ്ങള്‍ക്ക് പത്ത് ശതമാനം ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha