പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിൽ ഇനി യൂട്യൂബ് വീഡിയോ കാണാം; തരംഗം സൃഷ്ടിക്കാൻ വാട്സാപ്പ് ഒരുങ്ങിക്കഴിഞ്ഞു
ഇനി മുതൽ വാട്സ്‌ആപ്പില്‍ നിന്നും പുറത്തുപോവാതെ തന്നെ യൂട്യൂബ് വീഡിയോ കാണാൻ സാധിക്കും. ഇതിന് സഹായിക്കുന്ന യൂട്യൂബ് ഇന്റഗ്രേഷന്‍ ഫീച്ചര്‍ വാട്സ്‌ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലാണ് യൂട്യൂബ് വീഡിയോ കാണാനുള്ള സൗകര്യം വാട്സ്‌ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
നിലവില്‍ വാട്സ്‌ആപ്പില്‍ വരുന്ന യൂട്യൂബ് ലിങ്കുകള്‍ യൂട്യൂബ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മാത്രമേ തുറക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് വാടസ്‌ആപ്പില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ വീഡിയോ കാണാന്‍ സാധിക്കും. വാട്സ്‌ആപ്പ് ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി ഒരു ചെറിയ ചതുരത്തിനുള്ളിലാണ് വീഡിയോ പ്ലേ ചെയ്യുക.
വീഡിയോ പ്ലേ ചെയ്യുന്ന സമയത്തു തന്നെ ചാറ്റ് വിന്‍ഡോകള്‍ മാറി മാറി ഉപയോഗിക്കാനും സാധിക്കും. പ്ലേ (play), പോസ് (pause), ക്ലോസ്, ഫുള്‍ സ്ക്രീന്‍ ബട്ടനുകളും വാട്സ്‌ആപ്പിലെ യൂട്യൂബ് പ്ലെയറിലുണ്ടാവും.
പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡില്‍ തെളിയുന്ന വീഡിയോ പ്ലെയര്‍ ഫുള്‍ സ്ക്രീന്‍ ആയി പ്ലേ ചെയ്യാനും സാധിക്കും. അതുപോലെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലുള്ള വീഡിയോ പ്ലെയര്‍ വിന്‍ഡോ സ്ക്രീനില്‍ ഏത് ഭാഗത്തേക്ക് നീക്കി വെക്കാനും സാധിക്കും.
https://www.facebook.com/Malayalivartha