സ്മാർട് ഫോണുകളിൽ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടത് ഷവോമി ; സാംസങ് പിന്നിൽ
ഇന്ത്യൻ വിപണിയിൽ സ്മാർട് ഫോണുകളിൽ ഒന്നാം സ്ഥാനം സാംസംഗിൽ നിന്ന് ഷവോമി സ്വന്തമാക്കി. ആര് വർഷത്തിനിടയിൽ ആദ്യമായി സാംസങിനെ മറികടന്ന് ഷവോമി മുന്നോട്ട് വന്നിരിക്കുകയാണ്. 2017 ന്റെ അവസാനത്തോടെയാണ് സാംസങിന് സ്ഥാനം നഷ്ടമാകുകയും ആ സ്ഥാനത്തേക്ക് ഷവോമി കടന്നു വന്നതും. ഈ മാറ്റം പെട്ടന്നായിരുന്നു.
2017 ന്റെ അവസാന കാലങ്ങളിൽ സാംസങ് വെറും 7.3 മില്യൺ ഫോണുകൾ പുറത്തിറക്കിയപ്പോൾ ഷവോമി അതിനെ കടത്തി വെട്ടി 8.2 മില്യൺ ഫോണുകളാണ് പുറത്തിറക്കിയത്. സ്വതന്ത്ര ഗവേഷണ സ്ഥാപനങ്ങൾ നടത്തിയ സർവ്വേയിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ലെനോവോ ,ഓപ്പോ, വിവോ എന്നീ കമ്പനികളും സാംസങിന് തൊട്ടു പിന്നാലെ ഉണ്ട്. 2017 അവസാനിക്കാറായപ്പോൾ സാംസങിന്റെ വിപണി വിഹിതം 23 ശതമാനമായിരുന്നപ്പോൾ ഷവോമിയുടെത് 25 ശതമാനമായിരുന്നു. വരും കാലങ്ങൾ ഷവോമിയുടേതാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ കണക്കുകൾ.
https://www.facebook.com/Malayalivartha