രണ്ടു ലിറ്റര്‍ ഹൈഡ്രജനിൽ 100 കിലോമീറ്റര്‍; ' ആല്‍ഫ ബൈക്ക് ' എന്ന സൈക്കിൾ വിപണിയിലേക്ക്
ഒട്ടനവധി രൂപത്തിലും ഭാവത്തിലും പല കമ്പനികളുടെയും സൈക്കിളുകൾ കണ്ടിട്ടുണ്ട് എന്നാൽ രണ്ടു ലിറ്റര്‍ ഹൈഡ്രജന്‍ കൊണ്ട് 100 കിലോമീറ്റര്‍ ഓടുന്ന സൈക്കിള്‍ ആണ് ഇപ്പോഴത്തെ താരം. ഫ്രഞ്ച് സ്റ്റാര്‍ട്ടപ്പ് പ്രാഗ്മ ഇന്‍ഡസ്ട്രീസാണ് പുതിയ കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുന്നത്.
വ്യാവസായികാടിസ്ഥാനത്തില്‍ ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ' ആല്‍ഫ ബൈക്ക് ' എന്ന സൈക്കിളാണ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. സാധനം സൈക്കിൾ ആണെങ്കിലും ഇവന്റെ വില അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലാണ്.
ഉപരിവര്‍ഗക്കാരായ നഗരയാത്രികര ഉദ്ദേശിച്ചു പുറത്തിറക്കുന്ന സൈക്കിള്‍ ഇത്തരത്തില്‍ ആദ്യത്തേതാണ്. ഇന്ധനം തീര്‍ന്നാല്‍ ടാങ്ക് റീഫില്‍ ചെയ്യാന്‍ വെറും രണ്ടു മിനിറ്റ് സമയം മതി.
https://www.facebook.com/Malayalivartha