പഠനസമയവും പഠിക്കേണ്ട വിഷയങ്ങളുമെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ പുതിയ ആപ്
പഠനസമയവും പഠിക്കേണ്ട വിഷയങ്ങളുമെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന പുതിയ ആപ് 'എഡ്‌ഫോണ്‍' അവതരിപ്പിച്ചു. എഡ്യുലോഞ്ച് സര്‍വീസസും കെഎസ്‌ഐഡിസിയും സംയുക്തമായി വികസിപ്പിച്ച ആപ് കെഎസ്‌ഐഡിസി എംഡി ഡോ. എം. ബീന പുറത്തിറക്കി.
ടൈമര്‍ ഉള്‍ക്കൊള്ളുന്ന ആപ്ലിക്കേഷന്‍ ആയതിനാല്‍ വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിനാവശ്യമായ സമയം ആപ്പിലൂടെ ക്രമീകരിക്കാന്‍ സാധിക്കുമെന്ന് നിര്‍മാതാവായ ഡോ. നിഷാന്ത് ബി. സിംഗ് പറഞ്ഞു. റിവിഷന്‍ ആവശ്യമായി വരുമ്പോള്‍ പെട്ടെന്നുതന്നെ അതത് അധ്യായത്തിന്റെ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് റിവിഷന്‍ നടത്താനും സ്വന്തമായി ഓഡിയോ റിക്കാര്‍ഡ് ചെയ്തു പഠിക്കാനും സൗകര്യമുണ്ട്.
ലേണിംഗ് പിരമിഡ് തത്വത്തിന്റെ അടിസ്ഥാനശിലകളിലൊന്നില്‍ ഊന്നിയാണ് ആപ് രൂപകല്പന ചെയ്തിരിക്കുന്നത്. ചടങ്ങില്‍ സെന്റ് തെരേസാസ് കോളജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനിത, മെന്റര്‍ ഗുരു ഡയറക്ടര്‍ എസ്.ആര്‍. നായര്‍, ചോയ്‌സ് സ്‌കൂള്‍ ബിസിനസ് ഡെവലപ്പ്‌മെന്റ് ഹെഡ് രഞ്ജിത് ഫിലിപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha