ഐഫോൺ 10 നു പിന്നാലെ ' ഫേസ് അണ്‍ലോക്ക് ' ഫീച്ചറുമായി ഓപ്പോ A71s നിരത്തിലിറങ്ങുമെന്നു റിപ്പോർട്ടുകൾ
ആപ്പിൾ ഐഫോൺ 10 ന്റെ ഒരു പ്രധാന സവിഷേഷതയുമായി ഓപ്പോ A71 സ്മാര്‍ട്ട്ഫോൺ നിരത്തിലിറങ്ങാൻ തയ്യാറകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഐ ഫോൺ 10 ന്റെ ' ഫേസ് അൺലോക്ക് ' ഫീച്ചർ ഏവരെയും ആകർഷിച്ച ഒന്നാണ് എന്നാൽ വില കൂടുതലായതിനാൽ ഫോണിന്റെ പ്രചാരം മെല്ലെ കുറഞ്ഞു തുടങ്ങുകയായിരുന്നു.
ഓപ്പോ A71 തങ്ങളുടെ സ്മാർട്ഫോണിൽ ' ഫേസ് അണ്‍ലോക്ക് ' ഫീച്ചർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓപ്പോ A71s എന്ന പേരിലായിരിക്കും ഈ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലവതരിക്കുക. ഗോള്‍ഡ്, ബ്ലാക്ക് എന്നീ നിറങ്ങളില്‍ അവതരിക്കുന്ന ഈ സ്മാര്‍ട്ട്ഫോണിന് 9,990 രൂപയായിരിക്കും വില.
5.2 ഇഞ്ച് ഡിസ്പ്ലെ, 2 ജിബി റാം, 16 ജിബി സ്റ്റോറേജ്, 13 ജിബി റിയല്‍ ക്യാമറ, 5 എംബി ഫ്രണ്ട് ക്യാമറ, 3,000 എംഎഎച് ബാറ്ററി എന്നിവയാണ് ഫോണിന്റെ മറ്റു സവിശേഷതകൾ.
https://www.facebook.com/Malayalivartha