ആര്‍ 3യുടെ പരിഷ്‌കരിച്ച പതിപ്പ് യമഹ പുറത്തിറക്കി
ചെറിയ പരിഷ്‌ക്കാരങ്ങളോടെ ആര്‍ 3യുടെ പരിഷ്‌കരിച്ച പതിപ്പ് യമഹ പുറത്തിറക്കി. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാമാണ് ബൈക്ക് പുറത്തിറക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ ബി.എസ് 4 നിലവാരത്തിലേക്ക് യമഹ ബൈക്കിനെ ഉയര്‍ത്തിയിരുന്നു. നവംബറില്‍ ആര്‍ 3യെ പരിഷ്‌കരിച്ച് ആഗോളവിപണിയിലും യമഹ പുറത്തിറക്കിയിരുന്നു.
യമഹ ആര്‍ 3യിലെ ചില മുഖം മിനുക്കലുകള്‍ യമഹ നടത്തിയിട്ടുണ്ട്. റേസിങ് ബ്ലു, മാഗ്മ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൈക്കിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന ഗ്രാഫിക്‌സാണ് നല്‍കിയിരിക്കുന്നത്.
എന്‍ജിനില്‍ മാറ്റങ്ങളൊന്നും യമഹ വരുത്തിയിട്ടില്ല. 321 സി.സി ട്വിന്‍ സിലിണ്ടര്‍ ലിക്വുഡ് കൂള്‍ എന്‍ജിനാണ് ബൈക്കിന്റെ ഹൃദയം. 41 ബി.എച്ച്.പി പവര്‍ 10,750 ആര്‍.പി.എമ്മിലും 29.6 എന്‍.എം ടോര്‍ക്കും 9,000 ആര്‍.പി.എമ്മിലും ഇതിലും നിന്ന് പ്രതീക്ഷിക്കാം. എ.ബി.എസ് ഉള്‍പ്പടെയുള്ള സുരക്ഷ സൗകര്യങ്ങളും ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha