ഐഫോണ്‍ ' X ' ന്റെ ഉത്പാദനം കുറഞ്ഞതോടെ പണി കിട്ടിയത് പ്രധാന എതിരാളി സാംസങിന്
ആപ്പിള്‍ ഐഫോണ്‍ ' X ' ഉത്പാദനം കുറയ്ക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നതോടെ പ്രതിസന്ധിയിലായിരിക്കുന്നത് ആപ്പിളിന്റെ പ്രധാന എതിരാളികളായ സാംസങ്ങിനാണ്. സംഭവം എന്താണെന്നല്ലേ ?... ഐഫോണ്‍ ' X ' ല്‍ ഉപയോഗിച്ചിരിക്കുന്ന ഒഎല്‍ഇഡി പാനല്‍ നിര്‍മ്മിക്കുന്നത് സംസങ്ങാണ്.
ബയോ മെട്രിക് സുരക്ഷാ സംവിധാനം, ഒഎല്‍ഇഡി സ്ക്രീന്‍ ടെക്നോളജി, വയര്‍ലെസ് ചാര്‍ജിങ്ങ്, ഉപഭോക്താവിന്റെ ഫേയ്സ് ഐഡി വഴി ഫോണ്‍ അണ്‍ലോക്ക് സാങ്കേതിക വിദ്യ, ആനിമേറ്റ് ചെയ്ത ഇമോജികള്‍ തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണ് ആപ്പിളിന്റെ പത്താമത്തെ ഫോണ്‍ വിപണിയിലെത്തിയിരുന്നത്.
നാലരകോടി ഐഫോണ്‍ ' X ' വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിട്ടതെങ്കിലും മൂന്നര കോടി ഫോണുകള്‍ മാത്രമാണ് കമ്പനിയ്ക്ക് വില്‍ക്കാനായത്. ഐ ഫോണ്‍ 8 പ്ലസിന്റെ മികവ് പുതിയ ഫോണിന് ഇല്ലെന്നും ഐഫോണ്‍ X ന്റെ ഉയര്‍ന്ന വിലയുമാണ് ആവശ്യക്കാര്‍ കുറയാന്‍ കാരണമെന്നുമാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
സാംസങ്ങിന് ഓരോ വര്‍ഷവും ഇതുവഴി കോടികളുടെ വരുമാനമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ആപ്പിളില്‍ നിന്ന് വേണ്ടത്ര ഓര്‍ഡര്‍ ലഭിക്കാത്തിനാല്‍ ജനുവരി - മാര്‍ച്ച് കാലയളവില്‍ കേവലം 20 മില്ല്യണ്‍ ഒഎല്‍ഇഡി പാനലുകള്‍ മാത്രമാണ് സാംസങ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞ കാലയളവില്‍ 45 മുതല്‍ 50 മില്ല്യന്‍ വരെ ഡിസ്പ്ലേ പാനലുകളാണ് സാംസങ് നിര്‍മ്മിച്ചിരുന്നത്.
https://www.facebook.com/Malayalivartha