വാഹനപ്രേമികൾക്ക് സന്തോഷവാർത്ത ; ബെൻസ് നിരയിൽ പുതിയ രണ്ടു രാജാക്കന്മാർ കൂടി
ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ്-ബെന്‍സ് എസ് ക്ലാസ് ഫെയ്സ്ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ മെര്‍സിഡീസ് എസ് ക്ലാസിന്റെ എക്സ്ഷോറൂം വില 1.33 കോടി രൂപ മുതലാണ്. S 350 d, S 450 എന്നീ രണ്ടു വകഭേദങ്ങളിലാണ് പുതിയ മെര്‍സിഡീസ് എസ് ക്ലാസ് എത്തിയിരിക്കുന്നത്.
പുതിയ മെര്‍സിഡീസ് S 450 യില്‍ ട്വിന്‍ ടര്‍ബ്ബോചാര്‍ജ്ഡ് 3.0 ലിറ്റര്‍ ഇന്‍ലൈന്‍ ആറു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് നല്‍കിയിരിക്കുന്നത്.. എഞ്ചിനില്‍ നിന്നുള്ള 362 bhp കരുത്തും 500 Nm torque ഉം ഒൻപതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മുഖേന പിന്‍ചക്രങ്ങളിലേക്കും എത്തുന്ന S 450 യ്ക്ക് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 5.1 സെക്കന്‍ഡുകള്‍ മതി.
S 350 d വകഭേദത്തിന് ഡീസല്‍ എഞ്ചിനാണ്. 3.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഇന്‍ലൈന്‍ ആറു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 282 bhp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കും. ഒൻപതു സീപഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുള്ള S 350 d ആറു സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. മോഡലിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.
https://www.facebook.com/Malayalivartha